പെരിന്തല്‍മണ്ണ: സ്‌കൂള്‍, കോളജ് പരിസരങ്ങളിലെ കടകളില്‍ വില്‍പന ലക്ഷ്യമിട്ട് എത്തിച്ച 7,500 പാക്കറ്റ് ഹാന്‍സുമായി മൂന്നുപേര്‍ പെരിന്തല്‍മണ്ണയില്‍ പൊലീസ് പിടിയിലായി. മണ്ണാര്‍ക്കാട് കോട്ടോപ്പാടം സ്വദേശികളായ വളപ്പില്‍ ഷൗക്കത്ത് (23), വളപ്പില്‍ ഫൈസല്‍ (25), പുത്തന്‍പീടികയില്‍ മുഹമ്മദലി (31) എന്നിവരെയാണ് ഡിൈവ.എസ്.പി. എം.പി. മോഹനചന്ദ്രെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പിടികൂടിയ ഹാൻസിന് മൂന്നുലക്ഷം രൂപ വിലവരും. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍നിന്നും വൈക്കോലില്‍ ഒളിപ്പിച്ച് ഗുഡ്സ് ഒാേട്ടായിലാണ് ഹാൻസ് കടത്തിയത്. പെരിന്തൽമണ്ണ ടൗൺഹാൾ റോഡിൽ വെച്ചാണ് ഇവരെ ഒാേട്ടാ സഹിതം കസ്റ്റഡിയിലെടുത്തത്. അരലക്ഷം രൂപക്ക് പൊള്ളാച്ചിയിൽനിന്ന് വാങ്ങിയ ഹാൻസ് കേരളത്തിൽ മൂന്നുലക്ഷം രൂപക്കാണ് വിറ്റഴിക്കുക. പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.എസ്. ബിനു, എസ്.ഐമാരായ കമറുദ്ദീന്‍ വള്ളിക്കാടന്‍, സുരേന്ദ്രന്‍, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി. മുരളീധരന്‍, പി.എ. മോഹനകൃഷ്ണന്‍, എന്‍.ടി. കൃഷ്ണകുമാര്‍, പി. അനീഷ്, എം.കെ. വിനീത്, പി. സലീന എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ജുവൈനല്‍ ജസ്റ്റിസ് വകുപ്പുകള്‍ പ്രകാരവും കേസെടുത്തു. പ്രതികളെ പെരിന്തല്‍മണ്ണ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.