പാലക്കാട്: എട്ട് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. തൃശൂർ ചാവക്കാട് സ്വദേശികളായ കുന്നത്ത് വീട്ടിൽ മുഹമ്മദ് ഷെഫീഖ് (29), പണിക വീട്ടിൽ അനസ് (24) എന്നിവരാണ് പിടിയിലായത്. ഒലവക്കോട് ആര്യവൈദ്യശാലക്ക് സമീപത്തുള്ള ബസ് സ്റ്റോപ്പിൽ വെച്ചാണ് ഇവർ എക്സൈസ് സംഘത്തിെൻറ പിടിയിലായത്. ഇവരുടെ പക്കലുണ്ടായിരുന്ന ഷോൾഡർ ബാഗിനകത്താണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എക്സൈസ് ഇൻസ്പെക്ടർമാരായ എം. സുരേഷ്, രജനീഷ്, പ്രിവൻറിവ് ഓഫിസർമാരായ പി.എൻ. രാജേഷ് കുമാർ, വിപിൻ ദാസ്, സന്തോഷ്കുമാർ, മുഹമ്മദ് ഷെറീഫ്, ലോഭറൽ പെരേര, വിനോദ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ശിവപ്രസാദ്, രാധാകൃഷ്ണൻ, പ്രസാദ്, പ്രീജു എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. ജില്ലതല ലഹരിവിരുദ്ധ കാമ്പയിൻ ഉദ്ഘാടനം പാലക്കാട്: 'എരിഞ്ഞൊടുങ്ങാനുള്ളതല്ല ജീവിതം' തലക്കെട്ടിൽ എൻ.എസ്.എസ് എൻജിനീയറിങ് കോളജ് യൂനിയൻ, എക്സൈസ് വകുപ്പ്, പാലക്കാട് സൗഹൃദവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ കാമ്പയിനിെൻറ ജില്ലതല ഉദ്ഘാടനം അസി. കലക്ടർ ശ്രീധർ ചാമക്കുരി നിർവഹിച്ചു. സൗഹൃദവേദി ചെയർമാൻ പ്രഫ. ശ്രീമഹാദേവൻ പിള്ള അധ്യക്ഷത വഹിച്ചു. എക്സൈസ് ഇൻസ്പെക്ടർ പി.കെ. സതീഷ്, സൗഹൃദവേദി രക്ഷാധികാരി ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായർ, എൻജി. കോളജ് പ്രിൻസിപ്പൽ ഡോ. ടി. സുധ, ജന. കൺവീനർ അഡ്വ. മാത്യു തോമസ്, റിട്ട. ഡിവൈ.എസ്.പി വി.എസ്. മുഹമ്മദ് കാസിം, കോളജ് യൂനിയൻ ജന. സെക്രട്ടറി കൃഷ്ണ ചന്ദ്രൻ, എൻജിനീയർ ഫാറൂഖ്, എം.പി. മത്തായി മാസ്റ്റർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ സംരക്ഷണം കാലഘട്ടത്തിെൻറ അനിവാര്യം -ജില്ല കലക്ടർ പാലക്കാട്: സങ്കീർണമായ ഈ കാലഘട്ടത്തിൽ കുട്ടികളുടെ സംരക്ഷണമെന്നുള്ളത് വളരെ അനിവാര്യമായ ഒന്നാണെന്ന് ഡോ. പി. സുരേഷ് ബാബു. ജില്ല ശിശു സംരക്ഷണ യൂനിറ്റിെൻറ നേതൃത്വത്തിൽ ജില്ലയിൽ കുട്ടികളുടെ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കുള്ള ദ്വിദിന പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലക്കാട് ജില്ല ശിശു സംരക്ഷണ ഓഫിസർ കെ. ആനന്ദൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചൈൽഡ് വെൽെഫയർ കമ്മിറ്റി അംഗം വി.പി. കുര്യാക്കോസ് മുഖ്യാതിഥിയായി. കെ. സഷിജ, ഫാ. ജോർജ് പുത്തഞ്ചിറ, എം.സി. വാസുദേവൻ, പ്രഫുല്ലദാസ്, പി. സുബീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.