തമിഴ്നാട് നിലപാടിൽ പ്രതിഷേധിച്ച് ചരക്കുവാഹനങ്ങൾ തടഞ്ഞു

ചിറ്റൂർ: പറമ്പിക്കുളം-ആളിയാർ കരാർ ലംഘനം തുടരുന്ന തമിഴ്നാടി‍​െൻറ നിലപാടിൽ പ്രതിഷേധിച്ച് അതിർത്തികളിൽ ചരക്കുവാഹനങ്ങൾ തടഞ്ഞു. തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്കുള്ള പച്ചക്കറികളും അവശ്യസാധനങ്ങളുമുൾപ്പെടെയുള്ള വാഹനങ്ങളാണ് തടഞ്ഞത്. തമിഴ്നാട് അതിർത്തിയിൽനിന്ന് കേരളത്തിലേക്കുള്ള കിഴക്കൻ മേഖലയിലെ പ്രധാന ചെക്ക്പോസ്റ്റുകളായ മീനാക്ഷിപുരം, ഗോപാലപുരം, നടുപ്പുണി, വേലന്താവളം എന്നിവിടങ്ങളിലാണ് സമരക്കാർ വാഹനം തടഞ്ഞത്. മിനി സിവിൽ സ്റ്റേഷനിൽ കെ. കൃഷ്ണൻകുട്ടി എം.എൽ.എ വിളിച്ചുചേർത്ത ജനപ്രതിനിധികൾ, പാടശേഖര സമിതി ഭാരവാഹികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവരുടെ യോഗത്തി​െൻറ തീരുമാന പ്രകാരമാണിത്. സ്ത്രീകളും കുട്ടികളും കുടങ്ങളുമായാണ് അതിർത്തിയിൽ സമരത്തിന് എത്തിയത്. യോഗത്തിൽ കെ. കൃഷ്ണൻകുട്ടി എം.എൽ.എ, സി.പി.ഐ മണ്ഡലം സെക്രട്ടറി ഹരിപ്രകാശ്, ഇ.എൻ. രവീന്ദ്രൻ, ചെന്താമര, ബാലകൃഷ്ണൻ, ജയപാലൻ, ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.