മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞെത്തിയ യുവാവ് പിടിയിൽ

മാനസിക വൈകല്യമുള്ളയാളെന്ന് പൊലീസ് മഞ്ചേരി: സ്െറ്റതസ്കോപ്പുമായി ഡോക്ടർ ചമഞ്ഞ് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ യുവാവിനെ പിടികൂടി പൊലീസിൽ ഏൽപിച്ചു. കൊണ്ടോട്ടി പറമ്പിൽപീടിക സ്വദേശിയായ 28കാരനെയാണ് പിടികൂടിയത്. കെട്ടിടനിർമാണ ജോലിക്കാരനാണ്. സുഹൃത്ത് നൽകിയ സ്റ്റെതസ്കോപ്പാണ് കൈവശമുണ്ടായിരുന്നത്. ആശുപത്രിയിലെത്തിയ ഒാട്ടോ ഡ്രൈവർ യുവാവി‍​െൻറ പെരുമാറ്റത്തിൽ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് ഡോക്ടറല്ലെന്ന് വ്യക്തമായത്. ഉടൻ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. യുവാവിന് മാനസിക വൈകല്യമുള്ളതായി പൊലീസ് പറഞ്ഞു. ബന്ധുക്കളെയും മറ്റും വിളിച്ചുവരുത്തി ഇക്കാര്യം സ്ഥിരീകരിച്ച ശേഷമേ തുടർനടപടികളെടുക്കൂ. ഒരുവർഷം മുമ്പ് മഞ്ചേരി നെല്ലിക്കുത്ത് സ്വദേശിയെയും ഇത്തരത്തിൽ പിടികൂടിയിരുന്നു. മെഡിക്കൽ വിദ്യാർഥിയുടെ വേഷത്തിലാണ് ഇയാൾ ആശുപത്രിയിലെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.