ബിബിൻ വധം: ഒന്നാം പ്രതി അറസ്​റ്റിൽ

തിരൂർ: ബി.പി അങ്ങാടി ബിബിൻ വധക്കേസിൽ ഒളിവിലായിരുന്ന ഒന്നാംപ്രതി അറസ്റ്റിൽ. തിരിച്ചറിയൽ പരേഡുള്ളതിനാൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. വ്യാഴാഴ്ച രാവിലെ പെരിന്തൽമണ്ണ ബസ് സ്റ്റാൻഡിൽനിന്നാണ് പിടികൂടിയത്. ഇതോടെ കൃത്യത്തിൽ പങ്കെടുത്ത എല്ലാവരും അറസ്റ്റിലായി. സംഭവശേഷം ഇയാൾ ഹൈദരാബാദിൽ ഒളിവിലായിരുന്നു. പെരിന്തൽമണ്ണയിൽ എത്തുന്നതായി പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുമെന്ന് തിരൂർ ഡിവൈ.എസ്.പി ബിജു ഭാസ്കർ, സി.ഐ അബ്ദുൽ ബഷീർ എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.