ശ്രീകൃഷ്ണ ക്ഷേത്രം റോഡ് തുറന്നു

മങ്കര: പത്ത് ലക്ഷം രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ കല്ലൂർ ശ്രീകൃഷ്ണക്ഷേത്രം റോഡി‍​െൻറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ശാന്തകുമാരി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എസ്. ജിൻസി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം യു. രാജഗോപാൽ, വൈസ് പ്രസിഡൻറ് ഇ.ആർ. ശശി, അംഗങ്ങളായ സദാശിവൻ, ഷെമീന, കെ.വി. ശശികല, വി.ബി. ഷീജ, എം.എസ്. വേലായുധൻ എന്നിവർ സംസാരിച്ചു. പരിചിന്തന ദിനം ആഘോഷിച്ചു വടക്കഞ്ചേരി: വള്ളിയോട് ശ്രീ നാരായണ പബ്ലിക് സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡി‍​െൻറ ആഭിമുഖ്യത്തിൽ നടന്ന പരിചിന്തന ദിനം ആഘോഷം പ്രിൻസിപ്പൽ ത്രേസ്യക്കുട്ടി ചാക്കോ ഉദ്ഘാടനം ചെയ്തു. എം.കെ. മോഹൻകുമാർ അധ്യക്ഷത വഹിച്ചു. പി.എം. നൂർമുഹമ്മദ്, അഡ്വ. വി.വി. വിജയൻ, ഉണ്ണികൃഷ്ണൻ, മായ, മോളി, ലക്ഷ്മിദേവി, അരുൺ എന്നിവർ സംസാരിച്ചു. പരിസ്ഥിതി പരിവർത്തന കൃഷിയിൽ നേട്ടം, ഹെക്ടറിന് ലഭിച്ചത് 9.5 ടൺ നെല്ല് ആലത്തൂർ: കാട്ടുശ്ശേരി കൂരോട് പാടശേഖരത്തിൽ നടത്തിയ പരിസ്ഥിതി പരിവർത്തന കൃഷിയിൽ വിളഞ്ഞത് ഹെക്ടറിന് 9.5 ടൺ നെല്ല്. ആലത്തൂർ നിയോജക മണ്ഡലം സമഗ്ര കാർഷിക വികസന പദ്ധതി 'നിറ'യുടെ ഭാഗമായി 12 കർഷകർ 15 ഹെക്ടറിലാണ് പരീക്ഷണ കൃഷിയിറക്കിയത്. മണ്ണി‍​െൻറ സ്വഭാവം മനസ്സിലാക്കിയുള്ള വളപ്രയോഗം, കുമ്മായ പ്രയോഗം നടത്തിയും സൂക്ഷ്മ മൂലകങ്ങളെ ഉപയോഗിച്ചും കീടങ്ങളെ അകറ്റാൻ വരമ്പിൽ ചെണ്ടുമല്ലി, മാങ്ങാനാറി, പയർ തുടങ്ങിയ പുഷ്പ-പച്ചക്കറികളും നട്ടുവളർത്തിയുമായിരുന്നു കൃഷി. വിത്ത് പരിചരണത്തിന് സ്യുഡൊമൊണാസ്, ഓലചുരുട്ടിയെ അകറ്റാൻ ട്രൈക്കോകാർഡ്, ചാഴിയെ അകറ്റാൻ പന്തം എന്നീ മാർഗങ്ങളാണ് ഉപയോഗിച്ചതെന്ന് കൃഷി ഓഫിസർ എം.വി. രശ്മി പറഞ്ഞു. ഉമ നെൽവിത്തായിരുന്നു നട്ടത്. യന്ത്രവത്കൃത നടീൽ, കൃത്യമായ രോഗകീട സർവേ, യഥാസമത്തെ വളപ്രയോഗം, ജല വിനിയോഗം എന്നിവ വിളവ് വർധിക്കാൻ കാരണമായി. ജൈവ രീതിയിലേക്കു മാറുമ്പോൾ ഉൽപാദനം കുറയുമെന്ന പ്രചാരണത്തെ തള്ളിക്കളയുന്നതാണ് വിളവെന്നും അധികൃതർ അവകാശപ്പെട്ടു. ആലത്തൂർ താലൂക്കിൽ സാധാരണയായി ഹെക്ടറിന് 5.5 മുതൽ ഏഴ് ടൺവരെയാണ് ശരാശരി നെല്ലുൽപാദനം. കൂടിയ ഉൽപാദനം കൈവരിച്ച കർഷകരുടെ നെല്ല് സപ്ലൈകോ സംഭരിക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉയരുന്നുണ്ട്. ഒരു ഹെക്ടറിൽനിന്ന് 5.5 ടൺ നെല്ലേ സപ്ലൈകോ സംഭരിക്കൂ എന്നാണ് ചട്ടം. ഇക്കാര്യം സർക്കാറി‍​െൻറ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് കെ.ഡി. പ്രസേനൻ എം.എൽ.എ പറഞ്ഞു. നിയോജക മണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ 1000 ഹെക്ടറിൽ പരിസ്ഥിതി പരിവർത്തന കൃഷി വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.