ml university press release

ഭക്ഷ്യവിഭവങ്ങളെ വംശീയ ആയുധമാക്കാനുള്ള ശ്രമം പരാജയപ്പെടും: െപ്രാഫ.ഫാബിയോ പരസികോളി ലോകമെങ്ങും വൈവിധ്യമാർന്ന ഭക്ഷണരുചികളും ശൈലികളും രൂപപ്പെട്ടത് പരസ്പരമുള്ള കൊടുക്കൽ വാങ്ങലുകളിലൂടെയാണെന്നും ഏതെങ്കിലും മതത്തിനോ ജാതിക്കോ വർഗത്തിനോ ഭക്ഷണകാര്യത്തിൽ പ്രത്യേക കുത്തക സ്ഥാപിക്കാൻ കഴിയില്ലെന്നും ന്യൂയോർക്ക് സർവകലാശാലയിലെ ഭക്ഷ്യപഠനവിഭാഗം െപ്രാഫസർ ഫാബിയോ പരസികോളി പറഞ്ഞു. ഭക്ഷണത്തിെൻ്റ ചരിത്രം എന്ന വിഷയത്തിൽ, സംസ്ഥാന ഗവൺമെൻ്റിെൻ്റ സഹകരണത്തോടെ കാലിക്കറ്റ് സർവകലാശാലാ ചരിത്രവിഭാഗം സംഘടിപ്പിച്ച സെമിനാറിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകത്തെ എല്ലാ ഭക്ഷ്യസമ്പ്രദായങ്ങളും രുചികളും പൊതുസ്വത്തായി തലമുറകളിലൂടെ വളർന്നുവന്നവയാണ്. ചില ഭക്ഷ്യവിഭവങ്ങൾ പ്രത്യേക വർഗ്ഗത്തിേൻ്റതാണെന്ന് വരുത്തിതീർക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. വംശീയത നിലനിർത്താനുള്ള ആയുധമായി യൂറോപ്പിലും അമേരിക്കയിലും ഭക്ഷ്യവിഭവങ്ങളെ ഉപയോഗപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടത് ഉദാഹരണമാണെന്നും ഫാബിയോ പരസികോളി പറഞ്ഞു. പഠനവകുപ്പ് മേധാവി ഡോ.പി.ശിവദാസൻ അധ്യക്ഷനായിരുന്നു. ഡോ.എം.പി.മുജീബ് റാൻ പങ്കെടുത്തു. (ഫോട്ടോ : ഭക്ഷണത്തിെൻ്റ ചരിത്രം എന്ന വിഷയത്തിൽ കാലിക്കറ്റ് സർവകലാശാലാ ചരിത്രവിഭാഗം സംഘടിപ്പിച്ച സെമിനാറിൽ ന്യൂയോർക്ക് സർവകലാശാലയിലെ ഭക്ഷ്യപഠനവിഭാഗം െപ്രാഫസർ ഫാബിയോ പരസികോളി പ്രഭാഷണം നടത്തുന്നു).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.