ഷൊർണൂർ കൊച്ചിപ്പാലത്തിൽ കാഴ്ച മറച്ച് പരസ്യബോർഡുകൾ

ഷൊർണൂർ: ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുംവിധം ഷൊർണൂർ കൊച്ചിപ്പാലത്തിൽ പരസ്യബോർഡുകളും കൊടിതോരണങ്ങളും കൊണ്ടുനിറഞ്ഞു. ആശുപത്രികൾ, വിദ്യാലയങ്ങൾ, ഡോക്ടറുടെ വസതി എന്നിങ്ങനെ പൊതുജനങ്ങൾക്ക് അത്യാവശ്യം അറിയേണ്ട സൂചന ബോർഡുകൾ മാത്രമേ റോഡരികിൽ സ്ഥാപിക്കാവൂ എന്ന ചട്ടവും മറ്റു നിബന്ധനങ്ങളുമെല്ലാം കാറ്റിൽ പറത്തിയാണ് പാലത്തിന് മുകളിൽ പരസ്യബോർഡുകൾ സ്ഥാപിച്ചത്. പൊതുമരാമത്ത് വകുപ്പ് വടക്കാഞ്ചേരി സെക്ഷനാണ് പാലത്തി​െൻറ ചുമതല. ആദ്യം ഒരു ജ്വല്ലറിയുടെ പരസ്യബോർഡാണ് പാലത്തിൽ സ്ഥാപിച്ചത്. പിന്നീട് പിണറായി സർക്കാറി​െൻറ ഒന്നാംവാർഷിക ഭാഗമായ ബോർഡുകളായി. ഇത് ബി.ജെ.പി പ്രവർത്തകർ ഒരു പ്രകടനത്തിനിടെ തകർത്തിരുന്നു. ഇപ്പോൾ സി.പി.എം സംസ്ഥാന സമ്മേളനത്തി​െൻറ പരസ്യബോർഡാണ് സ്ഥാപിച്ചിട്ടുള്ളത്. വിവിധ പാർട്ടികളുടെ കൊടിതോരണങ്ങളും പാലത്തിൽ നിറഞ്ഞു. ലക്ഷങ്ങൾ ചെലവഴിച്ച് പാലത്തിൽ സ്ഥാപിച്ച വഴിവിളക്കുകൾ പരസ്യബോർഡുകൾക്കകത്തെ ട്യൂബ് ലൈറ്റി​െൻറ മിഴിവ് കുറയുമെന്നതിനാൽ അഴിച്ചു കൊണ്ടുപോയിരുന്നു. ഇതുസംബന്ധിച്ച് വിവരമാരാഞ്ഞ വിവരാവകാശപ്രവർത്തകർക്ക് പഞ്ചായത്തിൽനിന്നും കലക്ടറേറ്റിൽനിന്നും വഴി വിളക്കുകൾ എവിടെയെന്ന് അറിയില്ലെന്ന വിചിത്ര മറുപടി ലഭിച്ചിരുന്നു. പലപ്പോഴും പാലത്തിലെ കൊടികളും ബോർഡുകളും പലപ്പോഴും റോഡിലേക്ക് വീഴാറുണ്ട്. ഷൊർണൂരിൽ പൊതുമരാമത്ത് വകുപ്പി​െൻറ റോഡരികിലും മറ്റും സ്ഥാപിച്ച അനധികൃത ബോർഡുകൾ നീക്കാൻ തുടങ്ങിയിട്ടുണ്ട്. മാർച്ചിനു മുമ്പ് റോഡരികിലെ ബോർഡുകൾ നീക്കാമെന്ന് വകുപ്പ് സുപ്രീംകോടതിയിൽ സത്യവാങ്മൂലവും നൽകിയിരുന്നു. ഇതും നിലനിൽക്കെയാണ് നിയമത്തെ വെല്ലുവിളിച്ച് വാഹനയാത്രികരെ അപായപ്പെടുന്ന തരത്തിൽ പൊതുമരാമത്ത് വകുപ്പും പഞ്ചായത്ത് അധികൃതരും നിലപാടെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.