മോട്ടോ എക്‌സ്‌പോയുമായി എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍

പാലക്കാട്: വാഹനപ്രേമികള്‍ക്ക് വേണ്ടി മോട്ടോ എക്‌സോപോയുമായി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍. ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളജിലെ മെക്കാനിക്കല്‍ എൻജനീയറിങ് വിഭാഗത്തിലെ വിദ്യാര്‍ഥികളാണ് 23 മുതല്‍ 25 വരെ പാലക്കാട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മോട്ടോ എക്‌സ്‌പോ സംഘടിപ്പിച്ചിരിക്കുന്നത്. 'സ്ത്രീ ശാക്തീകരണം', 'പിസ്റ്റണ്‍ അഡിക്ഷൻ'‍, 'റോഡ് സേഫ്റ്റി' എന്നിവ മുന്‍നിര്‍ത്തിയാണ് മൂന്നു ദിവസത്തെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വനിതകള്‍ക്കിടയില്‍ വാഹനം ഓടിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുക, മയക്കുമരുന്നുകള്‍ക്ക് അടിമപ്പെടുന്നവരെ ബോധവത്കരിച്ച് വാഹനങ്ങളോട് കമ്പമുള്ളവരാക്കുക, സുരക്ഷിതമായി വാഹനം ഓടിക്കാൻ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും പ്രദര്‍ശനം സംഘടിപ്പിക്കുന്നതിന് പിന്നിലുണ്ട്. പ്രദര്‍ശനത്തി‍​െൻറ ഭാഗമായി 'ക്വീന്‍ റൈഡേഴ്‌സ് മീറ്റ്', 'ഡോ. ഡ്രൈവ്' എന്നീ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ആഡംബര കാറുകളുടെയും ബൈക്കുകളുടെയും പ്രദര്‍ശനവും ഉണ്ടാവും. കാറ്, ബൈക്ക് എന്നിവയുടെ രൂപമാറ്റം ചെയ്യുന്നതില്‍ മല്‍സരവും സംഘടിപ്പിച്ചിട്ടുണ്ട്. ബൈക്ക് സ്റ്റണ്ട്, ബൈക്ക് റാലി എന്നിവ യുവാക്കള്‍ക്ക് ഹരമാവും. 23ന് രാവിലെ 9.30ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ എക്‌സ്പോ ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ഥികളായ കിരണ്‍ സുരേഷ്, ടി. അഖില്‍, ഇ. അഫ്‌സല്‍, റെനു ശിവദാസ് എന്നിവർ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.