പറമ്പിക്കുളം^ആളിയാർ കരാർ ലംഘനം; തുടർ പ്രക്ഷോഭത്തിന് തീരുമാനം

പറമ്പിക്കുളം-ആളിയാർ കരാർ ലംഘനം; തുടർ പ്രക്ഷോഭത്തിന് തീരുമാനം ചിറ്റൂർ: പറമ്പിക്കുളം-ആളിയാർ കരാർ പ്രകാരമുള്ള വെള്ളം കേരളത്തിന് വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ചിറ്റൂരിൽ ശക്തമായ തുടർ പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനം. മിനി സിവിൽ സ്റ്റേഷനിൽ കെ. കൃഷ്ണൻകുട്ടി എം.എൽ.എ വിളിച്ചുചേർത്ത ജനപ്രതിനിധികൾ, പാടശേഖര സമിതി ഭാരവാഹികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവരുടെ യോഗത്തിലാണ് തീരുമാനം. കരാർ പ്രകാരമുള്ള വെള്ളം ലഭ്യമാക്കാൻ കേരള മുഖ്യമന്ത്രിയും ജലസേചന മന്ത്രിയും പലതവണ തമിഴ്നാട് മുഖ്യമന്ത്രിയും ജലസേചന മന്ത്രിയുമായി ബന്ധപ്പെട്ടെങ്കിലും ഒരു മറുപടി പോലും നൽകാൻ തമിഴ്നാട് തയാറായിട്ടില്ല. തീരുമാനപ്രകാരം ഫെബ്രുവരി 15 വരെ കേരളത്തിന് 400 ക്യൂസെക്സ് വെള്ളം നൽകാനുള്ള ധാരണയും തമിഴ്നാട് ലംഘിച്ചു. മാത്രമല്ല, ഓരോ ദിവസവും വെള്ളം കുറച്ച് കുറച്ച് ചിറ്റൂർ പുഴയിലെ നീരൊഴുക്കിനെതന്നെ ബാധിച്ചിരിക്കുന്നു. ഇപ്പോൾ തന്നെ രൂക്ഷമായ വരൾച്ചയും കുടിവെള്ള ക്ഷാമവും നേരിടുകയാണ്. കരാർ പ്രകാരം വെള്ളം ലഭിച്ചെങ്കിൽ മാത്രമെ കുടിവെള്ള ക്ഷാമം പരിഹരിക്കാനാകൂ. ഈ സാഹചര്യത്തിലാണ് യോഗം ചേർന്നത്. ബുധനാഴ്ച തിരുവനന്തപുരത്ത് ചേരുന്ന സബ്ജക്റ്റ് കമ്മിറ്റി തീരുമാനം കൂടി അറിഞ്ഞ ശേഷം 22ന് വീണ്ടും സർവകക്ഷി യോഗം ചേരും. തുടർന്ന് 23 മുതൽ പ്രക്ഷോഭം സംഘടിപ്പിക്കുന്നത് തീരുമാനിക്കും. കെ. ബാബു എം.എൽ.എ, മുൻ എം.എൽ.എ കെ.എ. ചന്ദ്രൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ടി.കെ. പത്മനാഭൻ, ഇ.എൻ. സുരേഷ് ബാബു, മുഹമ്മദ് മൂസ, കെ. ചെന്താമര, കെ.വി. സുദേവൻ, സുദേവൻ നെന്മാറ, കണക്കമ്പാറ ബാബു, വിവിധ പഞ്ചായത്ത് പ്രസിഡൻറുമാർ, വൈസ്പ്രസിഡൻറുമാർ തുടങ്ങിയ ജനപ്രതിനിധികൾ പങ്കെടുത്തു. പതാക ദിനം ആചരിച്ചു പാലക്കാട്: ഫെബ്രുവരി 27, 28 തീയതികളിൽ പാലക്കാട് നടക്കുന്ന െറയിൽവേ കോൺട്രാക്ട് കാറ്ററിങ് ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയൻ സംസ്ഥാന സമ്മേളനത്തി‍​െൻറ പതാക ദിനമായ ചൊവ്വാഴ്ച സംസ്ഥാനത്തെ വിവിധ യൂനിറ്റുകളിൽ പതാക ഉയർത്തി. പാലക്കാട്ട് യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അച്യുതൻ പതാക ഉയർത്തി. എ.പി. അപ്പു അധ്യക്ഷത വഹിച്ചു. ഷൊർണൂരിൽ യൂനിയൻ സംസ്ഥാന പ്രസിഡൻറ് ആർ.ജി. പിള്ള പതാക ഉയർത്തി. സംസ്ഥാന ജോയൻറ് സെക്രട്ടറി എസ്. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.