മഞ്ചേരി: കേരള ആർട്സ് ആൻഡ് ലിറ്ററേച്ചർ അക്കാദമിയുടെ (കല) ആഭിമുഖ്യത്തിൽ മഞ്ചേരി ചുള്ളക്കാട് സ്കൂൾ മൈതാനത്ത് വെള്ളിയാഴ്ച സാംസ്കാരികോത്സവം തുടങ്ങും. മൂന്നു ദിവസങ്ങളിലായി സാഹിത്യം, ചിത്രകല, സംഗീതം, പുസ്തകം എന്നിവയിൽ എഴുത്തുകാരെയും കലാകാരൻമാരെയും ഉൾപ്പെടുത്തിയാണ് പരിപാടി. വെള്ളിയാഴ്ച വൈകീട്ട് ആറിന് സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് പാർഥസാരഥി അവതരിപ്പിക്കുന്ന 'ഊണിന് നാലണ' നാടകവും. 8.30ന് ഇർഫാൻ എരൂത്തും സംഘവും അവതരിപ്പിക്കുന്ന ഖവാലിയും അരങ്ങേറും. കൽപ്പറ്റ നാരായണൻ, റഫീഖ് അഹമ്മദ്, ആലങ്കോട് ലീലാകൃഷ്ണൻ, പി.എൻ. ഗോപീകൃഷ്ണൻ, വീരാൻകുട്ടി, ഡോ. എൻ. രാജൻ, പി.വി. ഷാജികുമാർ, എം.സി അബ്ദുൽ നാസർ തുടങ്ങിയവർ പങ്കെടുക്കും. പത്തിന് അമ്പതോളം ചിത്രകാരൻമാർ ചിത്രമെഴുത്ത് നടത്തും. കവിയരങ്ങിൽ 30ഒാളം കവികൾ കവിത ചൊല്ലും. വൈകീട്ട് ആറിന് റഫീഖ് അഹമ്മദ്, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവർ സംസാരിക്കും. 11ന് രാവിലെ പത്തിന് ട്രാൻസ്ജൻഡേഴ്സ് ആക്ടിവിസ്റ്റ് കൽക്കി സുബ്രഹ്മണ്യൻ പങ്കെടുക്കുന്ന ചർച്ച അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.