കരിപ്പൂരിലേക്ക്​ ചീക്കോട്​ പദ്ധതിയിൽനിന്ന്​ വെള്ളം

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലേക്ക് ചീക്കോട് കുടിവെള്ള പദ്ധതിയിൽനിന്നും വെള്ളമെത്തിക്കുന്നു. കരിപ്പൂരിലെ ജലലഭ്യതയുടെ പ്രശ്നം പരിഹരിക്കാനാണ് സംസ്ഥാന വാട്ടർ അതോറിറ്റിയുമായി സഹകരിച്ച് ചീക്കോട് പദ്ധതിയിൽനിന്ന് വെള്ളമെത്തിക്കുന്നത്. ഇതിനായി പൈപ്പുകൾ സ്ഥാപിക്കുന്നതിന് ആറുകോടി രൂപ നേരത്തെതന്നെ എയർേപാർട്ട് അതോറിറ്റി വാട്ടർ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. സ്ഥാപിക്കുന്നതിനുള്ള പൈപ്പുകൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കൊൽക്കത്തിയിലെ ദുർഗാപൂരിൽനിന്നും കൊണ്ടോട്ടിയിൽ എത്തിച്ചു. പൈപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച എയർപോർട്ട് ഡയറക്ടർ ജെ.ടി. രാധാകൃഷ്ണ വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ, എക്സിക്യൂട്ടിവ് എൻജിനീയർ എന്നിവരുമായി ചർച്ച നടത്തി. ചീക്കോട് പദ്ധതിക്കായി പുളിക്കൽ കോമ്പറമ്പിലുള്ള ടാങ്കിൽനിന്നാണ് കരിപ്പൂരിലേക്ക് വെള്ളമെത്തിക്കുക. പ്രതിദിനം രണ്ടര ലക്ഷം ലിറ്ററാണ് കരിപ്പൂരിൽ ആവശ്യമുള്ളത്. കോമ്പറമ്പിൽ സ്ഥാപിച്ചിരിക്കുന്ന ടാങ്കി​െൻറ സംഭരണശേഷി 35 ലക്ഷം ലിറ്ററാണ്. വെള്ളം എത്തിക്കുന്നതിന് വ്യാവസായികാടിസ്ഥാനത്തിലുള്ള നിരക്കായ ആയിരം ലിറ്ററിന് 50 രൂപയാണ് അതോറിറ്റിയിൽനിന്നും വാട്ടർ അതോറിറ്റി ഇൗടാക്കുക. വേനൽക്കാലത്ത് വെള്ളത്തിന് കടുത്ത ക്ഷാമമാണ് കരിപ്പൂരിൽ അനുഭവപ്പെടുന്നത്. ഏപ്രിൽ-മേയ് മാസങ്ങളിൽ വിമാനത്താവളത്തിലേക്ക് വെള്ളമെടുക്കുന്ന കിണറുകളടക്കം വറ്റുന്ന സാഹചര്യമാണ്. തൊട്ടടുത്തുള്ള പ്രധാന ജലസ്രോതസ്സായ വെങ്കുളവും വറ്റുന്നത് പതിവാണ്. ഇതോടെയാണ് വേനലിലെ വെള്ളത്തി​െൻറ ആവശ്യകത മനസ്സിലാക്കി വാട്ടർ അതോറിറ്റിയെ എയർപോർട്ട് അതോറിറ്റി സമീപിച്ചത്. മറ്റു തടസ്സങ്ങളൊന്നുമുണ്ടായില്ലെങ്കിൽ മാസങ്ങൾക്കകം പ്രവൃത്തി പൂർത്തികരിക്കാനാണ് വാട്ടർ അതോറിറ്റിയുടെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.