അരീക്കോട്: സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ (എസ്.ഇ.യു) ഏറനാട് മണ്ഡലം സമ്മേളനം പി.കെ. ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സർവിസിൽനിന്ന് വിരമിച്ചവർക്കുള്ള ഉപഹാരം മുസ്ലിം ലീഗ് ജില്ല സെക്രട്ടറി പി.പി. സഫറുല്ല നൽകി. യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ.ടി. അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. എസ്.ഇ.യു മണ്ഡലം പ്രസിഡൻറ് അബ്ദുനാസർ പൂവ്വത്തി അധ്യക്ഷത വഹിച്ചു. സജീർ പന്നിപ്പാറ സ്വാഗതവും മുഹമ്മദ് അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന സെമിനാർ എസ്.ഇ.യു സംസ്ഥാന പ്രസിഡൻറ് എ.എം. അബൂബക്കർ ഉദ്ഘാടനം ചെയ്തു. എം.എ. മുഹമ്മദലി പ്രമേയ വിശദീകരണം നടത്തി. മുഹമ്മദ് പുല്ലുപുറമ്പൻ, യു.പി. അബ്ദുൽ വാഹിദ്, എൻ.കെ. അഹമ്മദ്, ഉമ്മർ വെള്ളേരി, ലുഖ്മാൻ അരീക്കോട്, പി. ശിഹാബുദ്ദീൻ, അഹമ്മദ് സലീം, എം. സുനീർ ബാബു, നജീബ് ആലുക്കൽ, പി.സി. മുഹമ്മദ് ഹനീഫ, ഷാഫി അമ്പാഴത്തിങ്ങൽ, പി.സി. സൈഫുദ്ദീൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: എസ്.ഇ.യു ഏറനാട് മണ്ഡലം സമ്മേളനം പി.കെ. ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.