സാഹിത്യപ്രസ്ഥാന വാര്‍ഷികം: 20 സെമിനാറുകളുമായി ചെറുകാട് ട്രസ്​റ്റ്​

പെരിന്തല്‍മണ്ണ: പുരോഗമന കലാസാഹിത്യ സംഘത്തി​െൻറ ആദ്യരൂപമായ സാഹിത്യ പ്രസ്ഥാനത്തി​െൻറ 80ാം വാർഷികഭാഗമായി ചെറുകാട് സ്മാരക ട്രസ്റ്റ് 20 സാഹിത്യ സെമിനാറുകൾ സംഘടിപ്പിക്കും. സാംസ്‌കാരിക വകുപ്പി​െൻറ സഹായത്തോടെയാണിത്. നവോത്ഥാന മൂല്യങ്ങള്‍ക്കെല്ലാം ഇടിവ് തട്ടുന്ന കാലത്ത് ചെറുത്തുനില്‍പ്പുകള്‍ക്ക് ആക്കം കൂട്ടാനാണിതെന്ന് ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 13-ന് നിലമ്പൂരില്‍ തമിഴ്നാട്ടിലെ മുര്‍പ്പോക്കു എഴുത്തോളര്‍ കലൈഞ്ചര്‍കള്‍ സംഘം നേതാവും തമിഴ് സാഹിത്യകാരനുമായ മു. ആനന്ദന്‍ നിർവഹിക്കും. സംഗീതനാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണന്‍ നായർ, കെ.ഇ.എൻ, അശോകന്‍ ചരുവില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലകളിലും പ്രാദേശിക തലത്തിലും സെമിനാറുകള്‍ നടക്കും. ദക്ഷിണേന്ത്യയിലെ പ്രമുഖ സാഹിത്യകാരന്മാർ പങ്കെടുക്കും. ട്രസ്റ്റ് ചെയര്‍മാന്‍ വി. ശശികുമാർ, സെക്രട്ടറി കെ. മൊയ്തുട്ടി, പു.ക.സ ജില്ല സെക്രട്ടറി വേണു പാലൂർ, കെ.പി. രമണന്‍, എം.കെ. ശ്രീധരന്‍ തുടങ്ങിയവര്‍ വാർത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.