പൂന്താനം സാഹിത്യോത്സവത്തിന്​ ഇന്ന്​ തിരിതെളിയും

പെരിന്തൽമണ്ണ: പൂന്താനം സാഹിത്യോത്സവത്തിന് കീഴാറ്റൂർ പൂന്താനം സ്മാരക ഒാഡിറ്റോറിയത്തിൽ വെള്ളിയാഴ്ച തിരിതെളിയും. ചിത്രകല ക്യാമ്പ് രാവിലെ ശിൽപി ജോൺസ് മാത്യുവും പരിപാടികൾ വൈകീട്ട് അഞ്ചിന് സ്പീക്കർ പി. ശ്രീരാമകൃഷ്ണനും ഉദ്ഘാടനം െചയ്യും. ൈവകീട്ട് ഏഴിന് കലാസന്ധ്യ ഉദ്ഘാടനം സീരിയൽ-സിനിമതാരം ഡോ. ജാനറ്റ് നിർവഹിക്കും. കീഴാറ്റൂർ ഹരിശ്രീ നൃത്തകലാലയം നൃത്തങ്ങൾ അവതരിപ്പിക്കും. കലോത്സവ ജേതാക്കളുടെ കലാപ്രകടനങ്ങൾ, സംഗീത നാടക അക്കാദമിയുടെ 'കാളൈഭരവൻ' നാടകം എന്നിവ അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.