കോട്ടക്കൽ: സ്കൂൾ ബസിൽ മറ്റൊരു സ്കൂളിലെ വിദ്യാർഥികളുമായി വിനോദയാത്രക്ക് പോയ സംഭവത്തിൽ ടൂറിസ്റ്റ് ബസ് അസോസിയേഷൻ ഭാരവാഹികളുടെ പരാതിയിൽ മോട്ടോർ വാഹന വകുപ്പ് നടപടിയാരംഭിച്ചു. ആരോപണ വിധേയനായ അധ്യാപകെൻറ വീട്ടിൽ വിവിധ സ്കൂൾ ബസുകൾ നിർത്തിയിടുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇത് നിയമ വിരുദ്ധമാണെന്നും ഇന്ധനം, ജീവനക്കാരുടെ ശമ്പളം, മറ്റു ചെലവുകൾ ആര് വഹിക്കുന്നുവെന്നുള്ളത് അന്വേഷണം നടത്തുമെന്ന് തിരൂർ ജോ. ആർ.ടി.ഒ മുജീബ് 'മാധ്യമ'ത്തോട് പറഞ്ഞു. ആറു ബസുകളാണ് വീട്ടുവളപ്പിൽ കണ്ടെത്തിയത്. സ്കൂൾ ബസുകൾ പ്രവൃത്തി സമയങ്ങളിൽ സ്കൂളിൽ നിന്നുമാണ് യാത്ര പോകേണ്ടതും തിരിച്ചെത്തേണ്ടതും. ഇത് നിയമ ലംഘനമാണ്. വിനോദയാത്രക്ക് പോയ സംഭവത്തിൽ അപകടം സംഭവിച്ചിരുന്നുവെങ്കിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലായിരുന്നുവെന്നും അതത് സ്കൂൾ ബസിലാണോ മക്കളെ പറഞ്ഞയക്കുന്നതെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണമെന്നും പരിശോധന നടത്തിയ എം.വി.ഐ അനസ് മുഹമ്മദ് പറഞ്ഞു. എം.വി.ഐ അഷ്റഫ് സൂർപ്പിലും പരിശോധനക്ക് നേതൃത്വം നൽകി. കഴിഞ്ഞ ദിവസം രാത്രിയാണ് വിനോദയാത്രക്ക് പോയ സംഭവത്തിൽ ടൂറിസ്റ്റ് ബസ് തൊഴിലാളികൾ ബസ് തടഞ്ഞിട്ടത്. തുടർന്ന് നടന്ന ൈയൈാങ്കളിയിൽ ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. വ്യാജ ടാക്സികൾ നിരത്തുകൾ കീഴടക്കിയെന്ന 'മാധ്യമം' വാർത്തയെ തുടർന്ന് അധികൃതർ പരിശോധന കർശനമാക്കിയിരുന്നു. ഒരു സ്വകാര്യ വാഹനവും എം.വി.ഐ പിടികൂടി. ടാക്സി തൊഴിലാളികൾ രഹസ്യമായി അന്വേഷണം നടത്തിയാണ് വിവരം ഉദ്യോഗസ്ഥർക്ക് കൈമാറുന്നത്. അതേസമയം, ഇത്തരം വാഹനം തടയാൻ ആർക്കും അധികാരവും നിർദേശവും നൽകിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.