കുഴൽമന്ദം: സിവിൽ സപ്ലൈസ് കോർപറേഷൻ മില്ലുകൾ നൽകിയ അരിക്ക് നിഷ്കർഷിച്ച ഗുണമേന്മയില്ലെന്ന് വിജിലൻസ് കണ്ടെത്തൽ. സപ്ലൈകോ വിജിലൻസ് നടത്തിയ പരിശോധനയിലാണിത്. സംസ്ഥാനത്തെ 35ഓളം മില്ലുകളാണ് ക്രമക്കേട് നടത്തിയത്. ഈ സീസൺ ഒന്നാംവിള മുതൽ 100 കിലോ നെല്ല് സംഭരിച്ചാൽ പൊടിയാത്തതും കലർപ്പില്ലാത്തതുമായ 64 കിലോ അരി സപ്ലൈക്കോക്ക് നൽകണമെന്നാണ് വ്യവസ്ഥ. മുൻ വർഷങ്ങളിൽ 68 കിലോ എന്നത് ഈ സീസണിൽ മില്ലുടമകളുടെ ആവശ്യപ്രകാരം കുറക്കുകയായിരുന്നു. കൈകാര്യചെലവ് ഇനത്തിൽ 210 രൂപയാക്കി ഉയർത്തുകയും ചെയ്തു. എന്നാൽ, അരിയുടെ ഗുണമേന്മ ഉറപ്പുവരുത്താൻ മില്ലുടമകൾ ശ്രമിച്ചില്ല. അധികൃതരുടെ പരിശോധനയിൽ ഗുണമേന്മ ഉറപ്പ് വരുത്തിയാണ് മില്ലുടമകളുടെ സംഭരണശാലയിൽനിന്ന് അരി എത്തുന്നത്. എന്നാൽ, മില്ലുടമകളുടെ സംഭരണശാലയിലെ മുഴുവൻ അരിയുടെയും പരിശോധന നടക്കാറില്ലെന്ന് ആക്ഷേപമുണ്ട്. മാത്രമല്ല പരിശോധന കഴിഞ്ഞ് ആഴ്ചകൾക്ക് ശേഷമാണ് റേഷൻ വിതരണ സംഭരണശാലയിൽ എത്തുന്നത്. റേഷൻകടകളിലൂടെയുള്ള മട്ടയരി വിതരണത്തിൽ ഗുണമേന്മ കുറവാണന്ന ആക്ഷേപവുമുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ നെല്ലുസംഭരണത്തിൽ ക്രമക്കേട് നടന്നതായി വിജിലൻസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. - സ്വന്തം ലേഖകൻ ((((BOX))) സംഭരണത്തിൽ ക്രമക്കേട്; ഫ്ലയിങ് സ്ക്വാഡ് പരിശോധിച്ചു കുഴൽമന്ദം: നെല്ലുസംഭരണത്തിൽ ക്രമക്കേട് നടക്കുന്നുണ്ടെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് സപ്ലൈകോ ഫ്ലയിങ് സ്ക്വാഡ് ഓഫിസർ പ്രാഥമിക തെളിവെടുപ്പ് നടത്തി. മുൻവർഷങ്ങളിൽ മില്ലുടമകളുടെ ഏജൻറുമാർ കർഷകരുടെ പെർമിറ്റ് ദുരുപയോഗപ്പെടുത്തിയതായി പാലക്കാടൻ കർഷകമുന്നേറ്റം ഭാരവാഹികൾ നൽകിയ പരാതിയിലാണ് അന്വേഷണം. ഏജൻറുമാർ േനരിട്ട് സംഭരിച്ച നെല്ല്, കർഷകരുടെ പെർമിറ്റ് ഉപയോഗിച്ച് കൂടിയ വിലക്ക് സപ്ലൈകോക്ക് മറിച്ചുവിറ്റതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. റിപ്പോർട്ട് മേലധികൃതർക്ക് സമർപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. cap pg1 നെല്ലുസംഭരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്ലയിങ് സ്ക്വാഡ് ഓഫിസർ കർഷകരിൽനിന്ന് തെളിെവടുപ്പ് നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.