വള്ളിക്കുന്ന്: തേഞ്ഞിപ്പലത്ത് അപൂർവ രോഗം ബാധിച്ച് ഉമ്മയും മകനും ഉൾപ്പെടെ മൂന്നു പേർ മരിക്കാനിടയായ സംഭവത്തിൽ ജപ്പാൻ ജ്വരം പരത്തുന്ന കൊതുകുകളുടെ സാന്നിധ്യമാണോ എന്ന് കണ്ടെത്താൻ ആരോഗ്യവകുപ്പിെൻറ രോഗ പര്യവേഷക സംഘം വ്യാഴാഴ്ച പരിശോധന നടത്തി. തേഞ്ഞിപ്പലം പഞ്ചായത്തിലെ അരീപ്പാറക്കടുത്ത് ജനുവരി 11നാണ് 44 വയസ്സുള്ള വീട്ടമ്മ ആദ്യം മരിച്ചത്. തൊട്ടുപിന്നാലെ സമാന രോഗലക്ഷണത്തോടെ 11കാരനായ ഇവരുടെ മകനും മരിച്ചു. ഇതേ കാരണത്താൽ ആലുങ്ങൽ സ്വദേശിയായ നാലര വയസുകാരനും മരിച്ചിരുന്നു. കോഴിക്കോടു നിന്നെത്തിയ സംഘം എലി, കൊതുക്, ചെള്ള്, വൈറസ് എന്നിവ ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.