നിയന്ത്രണംവിട്ട ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറി; മൂന്നുപേർക്ക് പരിക്ക്

പത്തിരിപ്പാല: ജില്ല ആശുപത്രിയിൽനിന്ന് രോഗിയെയും കൊണ്ട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് നിയന്ത്രണംവിട്ട് വീട്ടിനകത്തേക്ക് പാഞ്ഞുകയറി രോഗി ഉൾെപ്പടെ മൂന്നുപേർക്ക് പരിക്ക്. ഞായറാഴ്ച രാത്രി 11.30ഓടെ മങ്കര കൂട്ടുപാതക്ക് സമീപമാണ് സംഭവം. ഇവരെ മറ്റൊരു ആബുലൻസിലാണ് ആശുപത്രിയിലെത്തിച്ചത്. ആംബുലൻസിലുണ്ടായിരുന്ന രോഗി വണ്ടിത്താവളം സ്വദേശി ശ്രീകൃഷ്ണൻ, ഇവരുടെ ഭാര്യ ലക്ഷ്മി, മകൻ അംബരീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ബൈക്കിൽനിന്ന് വീണ് എല്ലൊടിഞ്ഞ് സാരമായി പരിക്കേറ്റ ശ്രീകൃഷ്ണനെ ജില്ല ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അപകടം. നിയന്ത്രണംവിട്ട ആംബുലൻസ് പാതയോരത്തെ വൈദ്യുതികാൽ ഇടിച്ചുതകർത്തശേഷം മുന്നോട്ട് പോയി സമീപത്തെ ഒരുവീടി‍​െൻറ മതിലും തകർത്താണ് മങ്കര കൂട്ടുപാത കോയംകുളം ഇബ്രാഹീം ഖലീലി‍​െൻറ വീട്ടിലേക്ക് ഇടിച്ചുകയറിയത്. വീടി‍​െൻറ അടുക്കള ഭാഗത്ത് ഇരുമ്പുകാലിൽ നിർമിച്ച വലിയ പരസ്യബോർഡ് ഉണ്ടായതിനാലാണ് ഖലീലും കുടുംബവും ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ വൈദ്യുതിക്കാൽ രണ്ടായി തകർന്നു. ഇതോടെ വൈദ്യുതിയും തടസ്സപ്പെട്ടു. ഇടിയുടെയും നിലവിളിയുെടയും ശബ്ദംകേട്ടാണ് ഖലീലും കുടുംബവും ഉണർന്നത്. ഇവരുടെ വീടി‍​െൻറ ചുമര് വിണ്ടുകീറി. അപകടത്തിൽപെട്ടവരെ നാട്ടുകാരും പൊലീസും ചേർന്ന് മറ്റൊരു ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. ഏഴ് വർഷത്തിനുള്ളിൽ അഞ്ചാം തവണയാണ് ഖലീലി‍​െൻറ വീട്ടിലേക്ക് വാഹനം പാഞ്ഞുകയറുന്നത്. ഭീതിയിലായ ഖലീലും കുടുംബവും വീട് ഒഴിഞ്ഞ് വാടകക്ക് താമസിക്കാനുള്ള തയാറെടുപ്പിലാണ്. ഇത്രയേറെ അപകടങ്ങൾ നടന്നിട്ടും ബന്ധപ്പെട്ടവർ ആരുംതന്നെ ഒരുനടപടിയും സ്വീകരിച്ചില്ലെന്നാണ് ഖലീലി‍​െൻറ പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.