ഷൊർണൂരിൽ സ്ഥിരം തടയണ നിർമാണം പുരോഗതിയിൽ

ഷൊർണൂർ: ഭാരതപ്പുഴയിൽ ഷൊർണൂരിനെയും ചെറുതുരുത്തിയെയും ബന്ധിപ്പിച്ച് നിർമിക്കുന്ന സ്ഥിരം തടയണയുടെ രണ്ടാംഘട്ടത്തിലെ അടിത്തറയുടെ കോൺക്രീറ്റിങ് പ്രവൃത്തി പുരോഗതിയിൽ. രണ്ടാംഘട്ടത്തിൽ നിർമിക്കേണ്ട 200 മീറ്റർ ഭാഗത്തെ ആദ്യ 50 മീറ്റർ അടിത്തറയുടെ കോൺക്രീറ്റിങ് ഇതിനകം പൂർത്തിയായി. അടുത്ത 50 മീറ്റർ ഭാഗത്തെ നിർമാണ ജോലികൾ ആരംഭിച്ചു. ഇനി മൂന്നുഘട്ടം കൂടി കഴിഞ്ഞാൽ അടിത്തറ നിർമാണം പൂർത്തിയാകും. പുഴയുടെ മധ്യഭാഗത്തുനിന്ന് തൃശൂർ ജില്ലയിൽ വരുന്ന പുഴയുടെ അതിർത്തി വരെയുള്ള ഭാഗത്താണ് അടിത്തറ ഇപ്പോൾ നിർമിക്കുന്നത്. ഈ ഭാഗത്താണ് പുഴയിൽ നീരൊഴുക്കെന്നതിനാൽ നിർമാണ പ്രവൃത്തി ശ്രമകരമാണ്. വലിയ കുതിരശക്തിയുള്ള മോട്ടോർപമ്പ് സെറ്റുകൾ ഉപയോഗിച്ച് വെള്ളം വറ്റിച്ചും കോൺക്രീറ്റിങ് കഴിഞ്ഞയുടനെ ഉറയ്ക്കുന്ന സിമൻറുപയോഗിച്ചുമാണ് പണി നടത്തുന്നത്. പുഴയിൽ പാറ കാണുന്നതുവരെ മണലും മണ്ണും നീക്കി, പാറയിൽ ഡ്രില്ല് ചെയ്ത് വലിയ കമ്പികൾ ഈ കുഴികളിൽ കോൺക്രീറ്റ് ചെയ്തുറപ്പിച്ചാണ് അടിത്തറ പണിയുന്നത്. ശക്തമായ കുത്തൊഴുക്കുള്ള പുഴയിലെ വർഷകാലെത്ത ഒഴുക്കിനെ പ്രതിരോധിക്കുന്ന തരത്തിലാണ് അടിത്തറ നിർമാണം. മേയ് അവസാനമാകുമ്പോഴേക്കും അടിത്തറ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യം. എട്ടുവർഷം മുമ്പ് നിർമാണം ആരംഭിച്ച് പിന്നീട് സ്തംഭിച്ച പ്രവൃത്തി ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ പുനരാരംഭിച്ചിട്ടുള്ളത്. ഭാരതപ്പുഴയിൽ നിർമിക്കുന്ന സ്ഥിരം തടയണയുടെ രണ്ടാംഘട്ട അടിത്തറ നിർമാണത്തി‍​െൻറ ആദ്യഘട്ട കോൺക്രീറ്റിങ് പൂർത്തിയായപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.