ചിറ്റൂർ: കൗമാരകലയുടെ ഉത്സവവേദികൾ ഇന്നുണരും. കാലിക്കറ്റ് യൂനിവേഴ്സിറ്റി എ സോൺ കലോത്സവത്തിെൻറ സ്റ്റേജിനങ്ങൾ ചൊവ്വാഴ്ച മുതൽ ആരംഭിക്കും. രണ്ടുദിവസങ്ങളിലായി നടന്നുവന്ന 42 സ്റ്റേജിതര മത്സരങ്ങൾ പൂർത്തിയായി 38 എണ്ണത്തിെൻറ ഫലം പുറത്തുവന്നപ്പോൾ 58 പോയേൻറാടെ എം.ഇ.എസ് മണ്ണാർക്കാടാണ് ഒന്നാം സ്ഥാനത്ത്. 53 പോയേൻറാടെ വിക്ടോറിയ രണ്ടാം സ്ഥാനത്തും 47 പോയേൻറാടെ ചിറ്റൂർ മൂന്നാം സ്ഥാനത്തുമാണ്. ശോകനാശിനിയുടെ തീരത്ത് അയ്യായിരത്തോളം യുവപ്രതിഭകളാണ് മാറ്റുരക്കാനെത്തുക. ചൊവ്വാഴ്ച വൈകീട്ട് നാലിന് സംഗീത സംവിധായകൻ രതീഷ് വേഗ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഇ.എൻ. സുരേഷ് ബാബു, ജെ. അനിൽകുമാർ എന്നിവർ പങ്കെടുക്കും. എ സോൺ വേദിയിൽ ഇന്ന്: വേദി 1 (ഗീതാനന്ദം): - മോഹിനിയാട്ടം -9.30, കേരളനടനം -12. 00, സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം - 4.00, ഭരതനാട്യം -5.00, ക്ലാസിക്കൽ ഡാൻസ് - 7.30 വേദി 2 (ശോകനാശിനി): മോണോ ആക്ട് - 9.30, മിമിക്രി - 11.00, മൈം - 3.00, സ്കിറ്റ് - 5.00, ഇംഗ്ലീഷ് നാടകം -6.00, നാടകം ഹിന്ദി - 10.00, നാടകം സംസ്കൃതം - 11. 00. വേദി 3 (ഗായത്രി): ക്ലാസിക്കൽ മ്യൂസിക് (പെൺ) - 09.30, ക്ലാസിക്കൽ മ്യൂസിക് (ആൺ) - 12.00, ഇൻസ്ട്രുമെൻറൽ മ്യൂസിക് -1.30, സ്ട്രിങ്ങ് ഈസ്റ്റേൺ - 3.00, ഉപകരണ സംഗീതം - 4.00 വേദി 4 (കുന്തി): സംഘഗാനം (വെസ്‌റ്റേൺ) - 9.30, വെസ്റ്റേൺ വോക്കൽ സോളോ - 10.30. സ്റ്റേജ് 5 (തൂത): ലൈറ്റ് മ്യൂസിക് (ആൺ) - 9.30, ലൈറ്റ് മ്യൂസിക് (പെൺ) - 11.30, സെമി ക്ലാസിക്കൽ വോക്കൽ സോളോ - 1.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.