പാലക്കാട്: ബി.എം.എസ് ഒഴികെയുള്ള രാജ്യത്തെ എല്ലാ ട്രേഡ് യൂനിയനുകളും സംയുക്തമായി നടത്തുന്ന ദേശീയ പ്രക്ഷോഭത്തിെൻറ രണ്ടാം ഘട്ടത്തിൽ ബുധനാഴ്ച നടത്തുന്ന ഹെഡ് പോസ്റ്റ് ഓഫിസ് ധർണ വിജയിപ്പിക്കാൻ ജില്ലയിലെ എല്ലാ തൊഴിലാളികളും മുന്നിട്ടിറങ്ങണമെന്ന് ആവശ്യപ്പെട്ടു. രാവിലെ ഒമ്പതിന് വിക്ടോറിയ കോളജ് പരിസരത്ത് നിന്ന് ധർണ ആരംഭിക്കും. ജില്ല നേതൃ യോഗം സി.ഐ.ടി.യു ജില്ല സെക്രട്ടറി എം. ഹംസ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് ചിങ്ങനൂർ മനോജ് അധ്യക്ഷത വഹിച്ചു. ടി.കെ. അച്യുതൻ, എ. പ്രഭാകരൻ, കെ.സി. ജയപാലൻ, കെ. അബ്ദുൽ അസീസ്, കെ. പ്രസാദ്, എ. മുഹമ്മദാലി, കെ. ദേശബന്ധു, രാമകൃഷ്ണൻ, വെങ്കിടാചലം, പി.പി. വിജയകുമാർ, എച്ച്. മുബാറക്, ബി. രാജേന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം രൂപവത്കരിച്ചു പാലക്കാട്: റെയിൽവേയിലെ വിവിധ മേഖലകളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ യൂനിയനായ െറയിൽവേ കോൺട്രാക്ട് കാറ്ററിങ്ങ് ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയെൻറ ഏഴാം സംസ്ഥാന സമ്മേളനത്തിെൻറ സ്വാഗതസംഘം രൂപവത്കരിച്ചു. ഫെബ്രുവരി 27, 28 തീയതികളിൽ പാലക്കാടാണ് സമ്മേളനം. സ്വാഗതസംഘം രൂപവത്കരണ യോഗം സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ.കെ. ദിവാകരൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ് ആർ.ജി. പിള്ള അധ്യക്ഷത വഹിച്ചു. ബി. രാജേഷ് എം.പി, പി.കെ. ബിജു എം.പി, സി.കെ. രാജേന്ദ്രൻ, കെ.കെ. ദിവാകരൻ, എം. ഹംസ (രക്ഷാധികാരികൾ), പി.കെ. ശശി എം.എൽ.എ (ചെയർ), ടി.കെ. അച്യുതൻ (ജന. കൺ) കെ. രാജേഷ് (ട്രഷ). കലക്ടർ പരിശോധന നടത്തി തുരങ്കമുഖത്തെ മണ്ണ് മാറ്റാൻ കമ്പനിക്ക് നിർദേശം നൽകി വനംവകുപ്പിലും ജിയോളജി വിഭാഗത്തിലും രേഖാമൂലം അപേക്ഷ നൽകാനാണ് കരാർ കമ്പനിക്ക് നിർദേശം നൽകിയത് വടക്കഞ്ചേരി: നിർമാണം പൂർത്തിയാകുന്ന കുതിരാനിലെ തുരങ്കത്തിൽ കലക്ടർ എ. കൗശിഗൻ പരിശോധനക്കെത്തി. കുതിരാൻ ഭാഗത്ത് തുരങ്കമുഖത്തെ മണ്ണും കല്ലും മാറ്റുന്നതിന് അനുമതിക്കായി രേഖാമൂലം വനംവകുപ്പിലും ജിയോളജി വിഭാഗത്തിലും അപേക്ഷ നൽകാൻ കരാർ കമ്പനിക്ക് നിർദേശം നൽകി. നേരത്തെ പരാതി മൂലം ഇവിടത്തെ മണ്ണ് നീക്കുന്നത് നിർത്തിവെച്ചിരുന്നു. വനംവകുപ്പിെൻറ അധീനതയിലുള്ള ഇവിടെ കുറച്ചുകൂടി മണ്ണെടുത്ത് മാറ്റേണ്ടതുണ്ട്. മഴക്കാലത്തും മറ്റും കല്ല് വീണുണ്ടാകുന്ന അപകടം ഒഴിവാക്കാനാണിത്. കുതിരാനിൽനിന്നുള്ള ഇടതു ഭാഗത്തെ തുരങ്കത്തിെൻറ നിർമാണം ഏതാണ്ട് പൂർത്തിയാവുകയാണ്. ഈ തുരങ്കത്തിലേക്ക് ഇരുഭാഗത്തുനിന്നുമുള്ള റോഡ് നിർമാണം പൂർത്തിയായി. കുതിരാൻ ഭാഗത്ത് മേൽപാലം തുരങ്കവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി അവസാനത്തോടെ ആദ്യ തുരങ്കം ഗതാഗതത്തിന് സജ്ജമാക്കും. നിർമാണം നടക്കുന്ന അടുത്ത തുരങ്കം മാർച്ച് 20നകം സജ്ജമാക്കും. ഇവ ഗതാഗതത്തിന് തുറന്നുകൊടുക്കുന്നത് സുരക്ഷ പരിശോധനകൾക്ക് ശേഷമായിരിക്കും. ഫാബ്രിക്കേഷൻ, കൈവരികൾ, വൈദ്യുതീകരണം എന്നിവ ആദ്യ തുരങ്കത്തിൽ പൂർത്തിയാക്കിയതായി നിർമാണ കരാറുകാരായ പ്രഗതി കൺസ്ട്രക്ഷൻ അറിയിച്ചു. 962 മീറ്റർ നീളമുള്ള ഇരുതുരങ്കങ്ങളുടെയും നിർമാണം പൂർത്തിയാകുന്നതോടെ േദശീയപാത 544 വികസനത്തിെൻറ പ്രധാനഘട്ടം പൂർത്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.