സ്ഫോടകവസ്തുക്കൾ കണ്ടെത്തി

അഗളി: അട്ടപ്പാടി ചുരത്തിൽ നിന്ന് വൻതോതിൽ . മന്ദം പൊട്ടി കൽവർട്ടിന് താഴെ നിന്ന് രണ്ട് പൊതിയിലായി 6154 ഡിറ്റണേറ്ററുകൾ ആണ് ഉപേക്ഷിച്ച നിലയിൽ കണ്ടത്. അഗളി ഡിവൈ.എസ്.പി ടി.കെ.സുബ്രഹ്മണ്യന് കിട്ടിയ രഹസ്യ വിവരത്തെത്തുടർന്ന് ഞായറാഴ്ച പുലർച്ചെ മൂന്നിന് നടത്തിയ തെരച്ചിലിലാണ് ഇവ കണ്ടെത്തിയത്. സി.ഐ. സലീഷ് എൻ. ശങ്കറി​െൻറ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ. എസ്. സുബിൻ, ജൂനിയർ എസ്.ഐ. നൗഷാദ് ചക്കാലക്കുന്നൻ എന്നിവരാണ് തെരച്ചിൽ നടത്തിയത്. ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഇവ ഉപയോഗശൂന്യമാണെന്ന് കണ്ടെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.