താനൂർ: ഒഴൂരിൽ സി.പി.എം നേതാവിനും പ്രവർത്തകർക്കും നേരെ നടന്ന അക്രമത്തിന് പിന്നാലെ വീടുകൾക്ക് നേരെയും അക്രമം. ബി.ജെ.പി മുൻ ജില്ല പ്രസിഡൻറ് കെ. നാരായണൻ മാസ്റ്റർ, ബി.ജെ.പി മുൻ പഞ്ചായത്ത് പ്രസിഡൻറ് പാറമ്മൽ ചന്ദ്രൻ, പുത്തിരിക്കൽ ശിവരാമൻ, ഒഴുക്കുന്നത്ത് സോമൻ എന്നിവരുടെ വീടുകൾക്ക് നേരെയാണ് ഞായറാഴ്ച അർധരാത്രി അക്രമമുണ്ടായത്. ബി.ജെ.പി യൂനിറ്റ് ഒാഫിസും വീടുകളുടെ ജനൽ ചില്ലുകളും വാട്ടർ ടാങ്കിെൻറ പൈപ്പും തകർത്തു. സംഘടിെച്ചത്തിയ സി.പി.എം പ്രവർത്തകരാണ് അക്രമം അഴിച്ചുവിട്ടതെന്ന് ബി.ജെ.പി ആരോപിച്ചു. നിരന്തരം ഈ പ്രദേശത്ത് അക്രമം അഴിച്ചുവിടാൻ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും ആർ.എസ്.എസ് സ്വാധീന മേഖലകളിൽ സംഘടിച്ചെത്തി പ്രകോപനങ്ങൾ സൃഷ്ടിക്കുകയാണെന്നും കെ. നാരായണൻ മാസ്റ്റർ പറഞ്ഞു. സി.പി.എം ഹർത്താൽ ആചരിച്ചു താനൂർ: ഒഴൂരിൽ ജില്ല കമ്മിറ്റി അംഗം ഇ. ജയനും ഏഴോളം പ്രവർത്തകർക്ക് നേരെയുമുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് സി.പി.എം ഒഴൂർ പഞ്ചായത്തിൽ ഹർത്താൽ ആചരിച്ചു. പഞ്ചായത്തിലെ ഒഴൂർ, വെള്ളച്ചാൽ, പുൽപറമ്പ്, കരിങ്കപ്പാറ, ചുരങ്ങര, കുറിവട്ടിശേരി തുടങ്ങിയ ഭാഗങ്ങളിലെല്ലാം കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. കഴിഞ്ഞദിവസം രാത്രി എേട്ടാടെയാണ് ജയനുൾപ്പെടെ പ്രവർത്തകർക്ക് നേരെ അക്രമം ഉണ്ടായത്. ആർ.എസ്.എസ് പ്രവർത്തകർ സംഘടിച്ചെത്തി പൊതുയോഗത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്ന പ്രവർത്തകരെ ആക്രമിക്കുകയായിരുെന്നന്ന് പ്രവർത്തകർ പറഞ്ഞു. പരിക്കേറ്റവർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. ടൗണിൽ സി.പി.എം പ്രവർത്തകർ പ്രകടനവും നടത്തി. ഒഴൂരിൽനിന്ന് ആരംഭിച്ച പ്രകടനം ഇല്ലത്തപ്പടിയിൽ എത്തി തിരിച്ച് ഒഴൂരിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ സി.പി.എം താനൂർ ഏരിയ സെക്രട്ടറി വി. അബ്ദുൽ റസാഖ്, തിരൂർ ഏരിയ സെക്രട്ടറി പി. ഹംസക്കുട്ടി എന്നിവർ സംസാരിച്ചു. കെ.ടി. ശശി, കെ.ടി.എസ്. ബാബു, അഷ്കർ കോറാട്, പി. ശങ്കരൻ മാസ്റ്റർ, സമദ് താനാളൂർ, ഷാജി ഒഴൂർ, ബാലകൃഷ്ണൻ ചുള്ളിയത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.