മരാമത്ത് ഒാഫിസുകളിൽ വിവരാവകാശ ബോർഡുകൾ പ്രദർശിപ്പിക്കാൻ സർക്കുലർ

മഞ്ചേരി: വിവരാവകാശ നിയമപ്രകരം വിവരങ്ങൾ നൽകാതിരിക്കാൻ പൊതുമരാമത്ത് വകുപ്പിലെ ചില ഒാഫിസുകളിൽ ബോർഡുകളും പേരും പ്രദർശിപ്പിക്കാതിരിക്കുന്നത് നിർത്താൻ കമീഷ‍​െൻറ ഇടപെടൽ. പൊതുപ്രവർത്തകനും അഭിഭാഷകനുമായ കുന്നുകുഴി സുരേഷ് കമീഷന് നൽകിയ നിവേദനത്തി‍​െൻറ അടിസ്ഥാനത്തിൽ എല്ലാ ഒാഫിസുകളിലും വിവരാവകാശ നിയമത്തി‍​െൻറ ചുമതലയുള്ളവരുടെ പേരും സ്ഥാനപ്പേരും എഴുതി പ്രദർശിപ്പിക്കാൻ നിർദേശിച്ചു. ഇതേ തുടർന്ന് പൊതുമരാമത്ത് ചീഫ് എൻജിനീയർ മരാമത്ത് ഒാഫിസുകളിലേക്കും സർക്കുലർ അയച്ചു. ഒാഫിസിലെ പബ്ലിക് ഇൻഫർമേഷൻ ഒാഫിസർ, അസി. പബ്ലിക് ഇൻഫർമേഷൻ ഒാഫിസർ, ഒന്നാം അപ്പീൽ അധികാരി എന്നിവരുടെ പേരുകൾ പ്രദർശിപ്പിക്കാനാണ് സർക്കുലർ. മരാമത്ത് വകുപ്പിലെ ഒാഫിസുകളിൽ ലഭിക്കുന്ന വിവരാവകാശ അപേക്ഷകളിൽ മിക്കതും നിർമാണ പദ്ധതികളുടെ അളവുകളും വിവരങ്ങളും കരാറുമായി ബന്ധപ്പെട്ട രേഖകളുമാണ്. സാങ്കേതിക കുരുക്ക് ഒഴിവാക്കി ജനപ്രതിനിധികളുടെയും മറ്റും താൽപര്യത്തിന് വഴങ്ങി ഇവയിൽ നിർമാണഘട്ടത്തിൽ മാറ്റത്തിരുത്തലുകൾ വരുത്താറുണ്ട്. എസ്റ്റിമേറ്റും നിർമാണത്തിന് ശേഷമുള്ള സ്ഥിതിയും പരിശോധിച്ചാൽ ഇത്തരം പഴുതുകൾ ഏറെയാണ് ലഭിക്കുക. വിവരാവകാശ അപേക്ഷകൾ ഇതുകൊണ്ടുതന്നെ മരാമത്ത് ഒാഫിസുകളിൽ തലവേദനയാവുന്നതായാണ് ഉദ്യോഗസ്ഥ പരാതി. പ്രദർശന ബോർഡിൽ ഔദ്യോഗിക വിലാസം, ഫോൺ നമ്പർ എന്നിവ ചേർക്കണം. ഈ ചുമതലക്കാരിൽ ആരെങ്കിലും സ്ഥാനക്കയറ്റം വഴിയോ വിരമിച്ചോ ഒാഫിസിൽനിന്ന് പോയാൽ പകരം ഒാഫിസറെ ചുമതലപ്പെടുത്തി തിരുത്ത് വരുത്തി അക്കാര്യവും ജനങ്ങളെ അറിയിക്കണം. വിവരാവകാശ നിയമത്തി‍​െൻറ അന്തസത്ത ഉൾക്കൊള്ളാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്നും വിവരാവകാശ നിയമം സംബന്ധിച്ച് ജാഗ്രത പുലർത്താത്തതി​െൻറ പേരിൽ വരുന്ന ഏത് നടപടിക്കും ഉദ്യോഗസ്ഥർ മാത്രമായിരിക്കും ഉത്തരവാദികളെന്നും ചീഫ് എൻജിനീയർ മുന്നറിയിപ്പ് നൽകി. സർക്കുലറിലെ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് വകുപ്പിലെ ചീഫ് എൻജിനീയർമാരും സൂപ്രണ്ടിങ് എൻജിനീയർമാരും പബ്ലിക് ഇൻഫർമേഷൻ ഒാഫിസർമാരും അപ്പലറ്റ് അതോറിറ്റിയുമാണ്. ഇ. ഷംസുദ്ദീൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.