മഞ്ചേരി: അവധിയെടുത്ത് മുങ്ങി മറ്റു ജോലികളുമായി നടക്കുന്നവരെ അടിയന്തരമായി തെരഞ്ഞുപിടിക്കാൻ മരാമത്ത് വകുപ്പ്. അതിനായി പൊതുമരാമത്ത് വകുപ്പിൽ അവധിയിൽ പ്രവേശിച്ച എല്ലാ തസ്തികകളിലെയും ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ പൊതുമരാമത്ത് വകുപ്പ് ഭരണ വിഭാഗം തേടി. ക്ലറിക്കൽ, എൻജിനീയറിങ്, ഉദ്യോഗസ്ഥർ ഇത്തരത്തിൽ അവധിയെടുത്ത് വിദേശത്ത് ഉയർന്ന വരുമാനം പറ്റുന്നതായും മറ്റു ബിസിനസുകളിൽ ഏർപ്പെട്ടതായും കണ്ടെത്തിയിരുന്നു. മാത്രമല്ല, തസ്തികകളിൽ പുനർ നിയമനം നടത്താനാവാത്ത സ്ഥിതിയുമുണ്ട്. അവധി ന്യായമായ കാര്യത്തിനാണോ എന്ന് പരിശോധിക്കാനും അല്ലെന്ന് കണ്ടെത്തിയാൽ സർവിസിൽ പ്രവേശിക്കാൻ നിർദേശം നൽകാനും ചീഫ് എൻജിനീയർ സർക്കുലറിൽ വ്യക്തമാക്കി. മരാമത്ത് വകുപ്പിൽ നടക്കുന്ന നിർമാണ പ്രവൃത്തികൾ സമയത്തിന് പൂർത്തിയാക്കാൻ കഴിയാത്ത സ്ഥിതിയാണ് നടപടിക്ക് കാരണമായി പറയുന്നത്. അവധിയെടുത്ത് മുങ്ങുന്ന സ്ഥിതി നേരത്തേ ആരോഗ്യ വകുപ്പിലുണ്ടായിരുന്നു. 2008ൽ ഇതിനെതിരെ സംസ്ഥാന ആരോഗ്യ മന്ത്രിയായിരുന്ന പി.കെ. ശ്രീമതി കർശന നടപടിയെടുത്തിരുന്നു. ഇതിെൻറ ഭാഗമായി അവധിയിലുണ്ടായിരുന്ന 50 ശതമാനത്തോളം ഡോക്ടർമാർ ജോലിയിൽ കയറിയിരുന്നു. ഇ. ഷംസുദ്ദീൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.