മലപ്പുറം: മാർച്ച് ഒന്നു മുതൽ നാലു വരെ മലപ്പുറത്ത് നടക്കുന്ന സി.പി.െഎ സംസ്ഥാന സമ്മേളനത്തിന് ഒരുക്കം തുടങ്ങിയതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മലപ്പുറം റോസ് ലോഞ്ച് ഒാഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനവും കിഴക്കേതലയിൽ പൊതുസമ്മേളനവും നടക്കും. ചിത്രരചന മത്സരത്തോടെ ഒരു മാസം നീണ്ടുനിൽക്കുന്ന അനുബന്ധ പരിപാടികൾക്ക് തുടക്കമായി. ഫെബ്രുവരി 11ന് പെരിന്തൽമണ്ണയിൽ വനിത സെമിനാറും 15ന് നിലമ്പൂരിൽ പരിസ്ഥിതി-ആദിവാസി-ദലിത് സെമിനാറും 17ന് മഞ്ചേരിയിൽ അഭിഭാഷക സമ്മേളനവും നടക്കും. 18ന് തിരൂരിൽ ചരിത്ര സെമിനാറും മലപ്പുറത്ത് വിദ്യാഭ്യാസ സെമിനാറും നടക്കും. 19ന് പൊന്നാനിയിൽ സാഹിത്യസമ്മേളനവും വേങ്ങരയിൽ പ്രവാസി സെമിനാറും 23ന് കോട്ടക്കലിൽ േട്രഡ് യൂനിയൻ സെമിനാറും നടക്കും. സമ്മേളനത്തിെൻറ ഭാഗമായി 20ന് ശിൽപങ്ങളുടെ നിർമാണവും പ്രദർശനവും മലപ്പുറത്ത് നടക്കും. െകാല്ലപ്പെട്ട മഹാരാഷ്ട്രയിലെ സി.പി.െഎ നേതാവ് ഗോവിന്ദ് പൻസാരെയുടെ രക്തസാക്ഷിത്വദിനമായ െഫബ്രുവരി 20ന് പതാക ദിനമായി ആചരിക്കും. സമ്മേളന പ്രചാരണത്തിെൻറ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഫുട്ബാൾ, കമ്പവലി, ഷട്ടിൽ, വോളിബാൾ, ഫോേട്ടാഗ്രഫി, സെൽഫി, കഥ, കവിത, ലേഖന മത്സരം എന്നിവയും സംഘടിപ്പിക്കും. 24ന് സമ്മേളനത്തിെൻറ വിളംബരം കുറിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വിളംബര ജാഥ നടക്കും. സമ്മേളനത്തിൽ പെങ്കടുക്കേണ്ട റെഡ് വളണ്ടിയർമാർക്കുള്ള പരിശീലനം തുടങ്ങിയിട്ടുണ്ട്. 24 മുതൽ മലപ്പുറം കേന്ദ്രീകരിച്ച് പ്രദർശനം, സാംസ്കാരിക സമ്മേളനം, െപാതുസദസ്സ് എന്നിവ നടക്കും. സമ്മേളന പ്രതിനിധികൾക്ക് ഭക്ഷണത്തിനാവശ്യമായ നെല്ല് ഏലംകുളത്ത് വിളവെടുത്തു. പച്ചക്കറിയും വിളയിച്ചു. കിസാൻ സഭയുടെ നേതൃത്വത്തിൽ ഉൽപ്പന്ന സംഭരണ ജാഥ സംഘടിപ്പിക്കും. സമ്മേളന നടത്തിപ്പിനുള്ള ഫണ്ട് സമാഹരണത്തിന് മുന്നോടിയായി പാർട്ടി അംഗങ്ങളുടെ വീടുകളിൽ ഹുണ്ടിക സ്ഥാപിച്ചു. പ്രധാന ടൗണുകൾ കേന്ദ്രീകരിച്ച് പൊതുജനങ്ങളിൽനിന്ന് ഫണ്ട് സ്വരൂപണം തുടങ്ങി. ഫെബ്രുവരി പത്തിന് പാർട്ടി അംഗങ്ങൾ ഗൃഹസന്ദർശനം നടത്തി പിരിവെടുക്കും. വാർത്ത സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ കെ.പി. രാജേന്ദ്രൻ, ജനറൽ കൺവീനർ പി.പി. സുനീർ, പി. സുബ്രഹ്മണ്യൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.