ആനക്കര: നാടൻ കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരെ തൃത്താല ബ്ലോക്ക് പഞ്ചായത്തിെൻറ നേതൃത്വത്തിൽ ആദരിച്ചു. 2017--18 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പരിപാടി. രാവിലെ പത്തിന് 'ഫോക്ലോര്‍ പ്രാദേശിക സംസ്‌കൃതിയും പ്രതിരോധവും' വിഷയത്തില്‍ നടന്ന സെമിനാര്‍ മലയാള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എം. ഭരതൻ ഉദ്ഘാടനം ചെയ്തു. എം. ശിവശങ്കരന്‍ മോഡറേറ്ററായി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡൻറ് എം.വി. മോഹനന്‍ പ്രബന്ധം അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ജനാര്‍ദ്ദനന്‍ സ്വാഗതവും എം.കെ. നന്ദകുമാര്‍ നന്ദിയും പറഞ്ഞു. വൈകീട്ട് അഞ്ചിന് ന്യൂ ബസാറില്‍നിന്ന് ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത ഘോഷയാത്രക്ക് നാടന്‍ കലകളും വാദ്യഘോഷങ്ങളും പൊലിമ കൂട്ടി. ഗ്രാമപഞ്ചായത്തുകള്‍ നാടന്‍ കലകള്‍ അവതരിപ്പിച്ചു. വട്ടേനാട് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ഘോഷയാത്ര സമാപിച്ചു. തുടര്‍ന്ന് നടന്ന സമാപന സമ്മേളനം സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി.എം. പുഷ്പജ അധ്യക്ഷത വഹിച്ചു. നാടന്‍ കലാകാരന്മാരെ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. നാരായണദാസ് ആദരിച്ചു. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, അറുമുഖന്‍ വെങ്കിടങ്ങ് എന്നിവര്‍ മുഖ്യാതിഥികളായി. മികച്ച നാടന്‍ കലാസംഘങ്ങള്‍ക്ക്, എം.എസ്. കുമാര്‍, ആര്യന്‍ ടി. കണ്ണനൂര്‍ എന്നിവര്‍ ഉപഹാരം സമര്‍പ്പിച്ചു. നാടന്‍ കലാസംഘങ്ങളുടെ അവതരണവും നടന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവം, സംസ്ഥാന കേരളോത്സവം, സംസ്ഥാന തുടര്‍വിദ്യ കലോത്സവം എന്നിവയിലെ വിജയികൾക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ വി. സുജാത, എ. കൃഷ്ണകുമാര്‍, ടി.എ. പ്രസാദ്, സിന്ധു രവീന്ദ്രകുമാര്‍, എം. രജിഷ, സിന്ധു മാവറ, ജില്ല പഞ്ചായത്തംഗം ടി. അബ്ദുൽ കരീം എന്നിവര്‍ ഉപഹാരം നൽകി. സി.പി.എം ഏരിയ സെക്രട്ടറി വി.കെ. ചന്ദ്രന്‍, പി.ഇ.എ. സലാം, കെ. ജനാര്‍ദ്ദനന്‍, എം.വി. ബിന്ദു, ധന്യ സുരേന്ദ്രന്‍, വി.പി. ഐദ്രു, ടി.പി. മുഹമ്മദ്, കെ. മനോഹരന്‍, ടി.കെ. വിജയന്‍, വി.എം. ബാലന്‍, എം.പി. കൃഷ്ണന്‍, സി.പി. വസന്ത, എ.എം. അബ്ദുല്ലക്കുട്ടി, ഇ. ശങ്കരന്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ. പ്രദീപ് സ്വാഗതവും ബി.ഡി.ഒ ടി. വിശ്വനാഥന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.