കോയമ്പത്തൂർ: ക്ഷേത്രത്തിലെ ദേവി വിഗ്രഹത്തിന് ചുരിദാർ അലങ്കാരം നടത്തിയതിെൻറ പേരിൽ രണ്ട് പൂജാരിമാർക്കെതിരെ നടപടി. നാഗപട്ടണം ജില്ലയിലെ മയിലാടുതുറൈ മായൂരനാഥർ കോവിലിലെ അഭയാംബികൈ അമ്മനാണ് ചുരിദാർ വേഷത്തിൽ അലങ്കരിക്കപ്പെട്ടത്. ഇത് സമൂഹ മാധ്യമങ്ങളിൽ പടം സഹിതം വൈറലായതോടെ സംഘ്പരിവാർ സംഘടനകൾ പ്രതിഷേധിച്ചു. സംഭവം വിവാദമായതോടെ ക്ഷേത്രം നടത്തുന്ന തിരുവാവടുതുറൈ ആദീനം പൂജാരിമാരായ രാജു, കല്യാണം എന്നിവരെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. ആഗമവിധികൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിെൻറ പേരിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.