സംസ്ഥാനത്ത് പുതിയ അർബുദ നയം പ്രഖ‍്യാപിക്കും -മന്ത്രി കെ.കെ. ശൈലജ നിലമ്പൂര്‍: സംസ്ഥാനത്ത് പുതിയ അർബുദ നയം പ്രഖ്യാപിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ലോക അർബുദ ദിനത്തിെൻറ ഭാഗമായി ജില്ല ആശുപത്രികളിൽ ആരംഭിക്കുന്ന പാലിയേറ്റീവ് കെയർ കീമോ തെറപ്പി യൂനിറ്റിെൻറ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ 150 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയതായും 20 എണ്ണം ഉടന്‍ മാറ്റുമെന്നും അവർ അറിയിച്ചു. അടുത്ത സാമ്പത്തികവര്‍ഷം 500 പി.എച്ച്.സികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നടത്തുന്ന സർവേയുടെ അടിസ്ഥാനത്തില്‍ അർബുദം പോലുള്ള രോഗങ്ങളുടെ പ്രതിരോധവും ചികിത്സയും ലഭ്യമാക്കും. കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്ന പിഎച്ച്.സികളില്‍ മൂന്ന് സ്ഥിരം ഡോക്ടര്‍മാരേയും ജീവനക്കാരേയും നിയമിച്ചതായും മന്ത്രി പറഞ്ഞു. ആര്‍ദ്രം മിഷനിലൂടെ നടപ്പാക്കുന്ന 'അഭയം സാന്ത്വന പരിചരണ പദ്ധതി'യുടെ ലോഗോ പ്രകാശനവും നിര്‍വഹിച്ചു. പി.വി. അന്‍വര്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡോ. ബിബിൻ കെ. ഗോപാല്‍ വിഷയാവതരണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണിക്കൃഷ്ണൻ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആർ.എല്‍. സരിത, ഡി.എം.ഒ ഡോ. കെ. സക്കീന, ഐ.എം.എ സംസ്ഥാന പ്രസിഡൻറ് ഡോ. ഇ.കെ. ഉമ്മർ, നാഷനല്‍ ഹെൽത്ത് മിഷന്‍ ഡി.പി.എം ഡോ. എ. ഷിബുലാൽ, ഡോ. കെ. മുഹമ്മദ് ഇസ്മായിൽ, നിലമ്പൂര്‍ ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. സി. ഹമീദ്, ചുങ്കത്തറ സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. അബ്ദുൽ ജലീൽ, എന്‍.സി.ഡി ജില്ല നോഡല്‍ ഒാഫിസർ ഡോ. കെ.വി. പ്രകാശ് തുടങ്ങിയവർ സംസാരിച്ചു. nbr photo അഭയം സാന്ത്വന പരിചരണ പദ്ധതിയുടെ ലോഗോ പ്രകാശനം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.