വെട്ടുകാട്​ സ്​ഫോടനം: ഫോറൻസിക്​ വിഭാഗം പരിശോധന നടത്തി

കൊണ്ടോട്ടി: മുതുവല്ലൂർ വെട്ടുകാട് വാടക ക്വാർട്ടേഴ്‌സ് വളപ്പിൽ കരിയിലകൾ കത്തിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനം സംബന്ധിച്ച് വിദഗ്ധ പരിശോധന തുടരുന്നു. കേടുപാടുണ്ടായ വീടുകളും സ്‌ഫോടനം നടന്ന സ്ഥലവും ഞായറാഴ്ച സയൻറിഫിക് അസി. അനീഷ്‌കുമാറി​െൻറ നേതൃത്വത്തിൽ സന്ദർശിച്ച് സാമ്പിൾ ശേഖരിച്ചു. ഇവ ലാബിൽ വിദഗ്ധ പരിശോധനക്ക് വിധേയമാക്കും. ശനിയാഴ്ച ബോംബ് സ്‌ക്വാഡും ഡോഗ്‌ സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. കരിയിലകൾ കത്തിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തിൽ സമീപത്തെ നാലു വീടുകൾക്കും മുതുവല്ലുർ കൃഷിഭവൻ, ജനസേവന കേന്ദ്രം എന്നിവക്കും കേടുപാടുകൾ പറ്റിയിരുന്നു. CAPTION mplkdy1: മുതുവല്ലൂർ വെട്ടുകാട് സ്ഫോടനമുണ്ടായ സ്ഥലം ഫോറൻസിക് വിദഗ്ധർ പരിശോധിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.