ആലത്തൂർ: സ്ക്കൂട്ടിയിൽ സഞ്ചരിച്ച വീട്ടമ്മയുടെ മാല, ബൈക്കിൽ വന്ന രണ്ടുപേർ പൊട്ടിച്ചെടുത്തു. മേലാർക്കോട് കോട്ടേകുളത്തിനടുത്ത് ഞായറാഴ്ച വൈകീട്ട് ആറിനാണ് സംഭവം. കുനിശ്ശേരി പാവക്കാട് ചക്കിങ്കൽ കളത്തിൽ സുരേഷിെൻറ ഭാര്യ സൗമ്യയുടെ അഞ്ച് പവനോളം വരുന്ന മാലയാണ് നഷ്ടപ്പെട്ടത്. പിടിവലിയിൽ മാലയുടെ ഒരു പവനോളം വരുന്ന ഭാഗം പൊട്ടിയത് സൗമ്യക്ക് ലഭിച്ചു. മേലാർക്കോട് ഭാഗത്ത് വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്ത് തിരിച്ചുപോകുമ്പോൾ കൊട്ടേകുളം ഭാഗത്ത് ഇവരുടെ പിന്നിൽ വന്നിരുന്നവർ ബൈക്ക് നിർത്തി വടക്കഞ്ചേരിയിലേക്കുള്ള വഴി ചോദിച്ചു. സ്ക്കൂട്ടി നിർത്തിയപ്പോഴാണ് മാല പൊട്ടിച്ചെടുത്തതെന്ന് ഇവർ പരാതിയിൽ പറയുന്നു. ആലത്തൂർ പൊലീസ് കേസെടുത്തു. മണ്ണാർക്കാട്-ആനക്കട്ടി റോഡ്: ഇന്ന് മുതൽ സമരം അഗളി: തകർന്നടിഞ്ഞ മണ്ണാർക്കാട്-ആനക്കട്ടി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ തിങ്കളാഴ്ച മുതൽ സമരം തുടങ്ങുന്നു. അട്ടപ്പാടി വാട്സ്ആപ് കൂട്ടായ്മയാണ് സമരത്തിന് നേതൃത്വം നൽകുന്നത്. തിങ്കളാഴ്ച മുക്കാലിയിൽ രാവിലെ പത്തിന് സമരപ്രഖ്യാപന യോഗം നടക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി, ഡ്രൈവേഴ്സ് യൂനിയനുകൾ, വിദ്യാർഥി സംഘടനകൾ തുടങ്ങിയവയുടെ പിന്തുണയുണ്ട്. ചുരം റോഡ് ശോച്യാവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.