കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സി- സോൺ പൂക്കള മത്സരം: കുണ്ടൂർ പി.എം.എസ്.ടി കോളജ്​ ജേതാക്കൾ​

തിരൂരങ്ങാടി: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സി -സോൺ പൂക്കള മത്സരത്തിൽ കുണ്ടൂർ പി.എം.എസ്.ടി കോളജ് ഒന്നാംസ്ഥാനം നേടി. സി സോണിലെ ആദ്യ മത്സരയിനത്തിലെ തിളക്കമാർന്ന വിജയം കഴിഞ്ഞ വർഷത്തെ വിജയത്തി​െൻറ തുടർച്ചയാണ്. കഴിഞ്ഞ വർഷത്തെ ഇൻറർസോൺ മത്സരത്തിലും പി.എം.എസ്.ടി കോളജ് ഒന്നാം സ്ഥാനം നേടിയിരുന്നു. ഫർസീൻ അഹമ്മദ്, ടി. ആതിര, ഐശ്വര്യ തയ്യിൽ എന്നീ വിദ്യാർഥികളായിരുന്നു ടീം അംഗങ്ങൾ. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് രണ്ടും കൊണ്ടോട്ടി ഇ.എം.ഇഎ കോളജ് മൂന്നും സ്ഥാനങ്ങൾ നേടി. ഫോട്ടോ: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സി- സോൺ പൂക്കള മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ കുണ്ടൂർ പി.എം.എസ്.ടി കോളജ് ടീം 2) പൂക്കളം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.