മുസ്​ലിം ഐക്യം: വനിത ചർച്ച സംഗമം സംഘടിപ്പിച്ചു

മലപ്പുറം: ജമാഅത്തെ ഇസ്ലാമി ജില്ല വനിത വിഭാഗം 'മുസ്ലിം ഐക്യം കാലത്തി​െൻറ ആവശ്യം' തലക്കെട്ടിൽ മലബാർ ഹൗസിൽ ചർച്ച സംഗമം നടത്തി. ജമാഅത്ത് കൂടിയാലോചന സമിതി അംഗം കെ.കെ. സുഹ്റ ഉദ്ഘാടനം ചെയ്തു. മഞ്ചേരി നഗരസഭ അധ്യക്ഷ വി.എം. സുബൈദ, വിവിധ നഗരസഭ കൗൺസിലർമാരായ ടി.വി. സുലൈഖാബി, ബുഷ്റ സക്കീർ, റിനിഷ, ഗ്രാമപഞ്ചായത്ത് അംഗം താഹിറ, വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ് റംല മമ്പാട്, ജമാഅത്തെ ഇസ്ലാമി ജില്ല അസി. സെക്രട്ടറി സാബിറ ടീച്ചർ, വനിത ലീഗ് നേതാവ് കെ. ആമിന, ഷീബ, ഷാഹിന തറയിൽ, ബിശാറ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ആമിന ടീച്ചർ പ്രസിഡൻറും ഷാഹിന തറയിൽ സെക്രട്ടറിയുമായി ജില്ല ഐക്യവേദിക്ക് രൂപം നൽകി. ടി.കെ. ജമീല അധ്യക്ഷത വഹിച്ചു. സി.എച്ച്. സാജിത ചർച്ച നിയന്ത്രിച്ചു. സാഹിറ ടീച്ചർ, പി. ഫാത്തിമ ടീച്ചർ എന്നിവർ സംസാരിച്ചു. ഖദീജ ഹൈദർ 'ഖുർആനിൽ നിന്ന്' അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.