ഓര്‍മകള്‍ പങ്കുവെച്ച്‌ കലാലയമുറ്റത്ത് അവര്‍ ഒത്തുകൂടി

കല്‍പകഞ്ചേരി: പഠനവഴിയിലെ മധുരിക്കുന്ന ഓര്‍മകള്‍ പങ്കുവെച്ച്‌ വളവന്നൂര്‍ അന്‍സാര്‍ അറബിക്‌ കോളജ്‌ പൂര്‍വ വിദ്യാര്‍ഥികളും കുടുംബങ്ങളും കാമ്പസില്‍ ഒത്തുകൂടി. 1964ല്‍ ആരംഭിച്ച കോളജില്‍ പഠിച്ചിറങ്ങിയവരുടെ കുടുംബസംഗമത്തിനാണ് ഇന്നലെ കാമ്പസ്‌ വേദിയായത്‌. അലുംനി അസോസിയേഷന്‍ സംഘടിപ്പിച്ച ഫാമിലി മീറ്റ്‌ കെ.എൻ.എ. ഖാദര്‍ എം.എൽ.എ ഉദ്‌ഘാടനം ചെയ്‌തു. കെ. സെയ്‌തലവി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എ.പി. അബ്ദുസ്സമദ്‌, കെ. സൈതലവി മാസ്‌റ്റർ, ഡോ. പുത്തൂര്‍ റഹ്‌മാൻ, കുറുക്കോളി മൊയ്‌തീൻ, ഡോ. എ.ഐ. അബ്ദുല്‍ മജീദ്‌ സ്വലാഹി, പ്രഫ. എം.എ. സഈദ്‌, തെയ്യമ്പാട്ടില്‍ ഷറഫുദ്ദീൻ, പി.സി. കുഞ്ഞിമുഹമ്മദ്‌, എൻ. മൊയ്‌തീന്‍ കുട്ടി, കുഞ്ഞാപ്പു, വി.പി. സുലൈഖ, എ.പി. സ്വബാഹ്‌, നസീബ അബ്ദുല്‍ അസീസ്‌ തുടങ്ങിയവര്‍ സംസാരിച്ചു. എം.എ. റഫീഖ്‌ സ്വാഗതവും എം.ടി. അബ്ദുല്ലത്തീഫ്‌ നന്ദിയും പറഞ്ഞു. അലുംനി അസോസിയേഷ​െൻറ കീഴില്‍ കോളജില്‍ നടന്ന നവീകരണ പദ്ധതികൾ സമര്‍പ്പിച്ചു. തുടര്‍ന്ന്‌ സ്‌നേഹാദരം സെഷനില്‍ പൂർവ അധ്യാപകരെ ആദരിച്ചു. ചെറിയമുണ്ടം അബ്ദുറസാഖ്‌ മൗലവി, പ്രഫ. എം. അബ്ദുല്ല സുല്ലമി, പ്രഫ. എൻ.വി. യൂസുഫ്‌ സഖര്‍ സാഹിബ്‌, ഡോ. ഫസലുല്ല അന്‍വാരി, വി.ടി. അബ്ദുല്ലക്കോയ, പ്രഫ. വി.എം. മുഹമ്മദലി, ഷാഹിന ടീച്ച, പ്രഫ. എന്‍. മുഹമ്മദലി അന്‍സാരി, ഡോ. സി. മുഹമ്മദ്‌ റാഫി, ഡോ. സി.എം. ഷാനവാസ്‌ തുടങ്ങിയവര്‍ സംസാരിച്ചു. ഡോക്ടറേറ്റ്‌ നേടിയ അന്‍സാറിന് ഉപഹാരം നല്‍കി. ഫാമിലി മീറ്റിനോടനുബന്ധിച്ച്‌ ചില്‍ഡ്രന്‍സ്‌ പാര്‍ക്ക്‌ സമര്‍പ്പിച്ചു. ഉച്ച കഴിഞ്ഞ്‌ നടന്ന 'ബാക്ക്‌ റ്റു െബഞ്ചസ്‌' ഓര്‍മകൾ പുതുക്കാന്‍ അവസരമൊരുക്കി. തലമുറകളുടെ സംഗമം എ. ഹംസ മൗലവി ഉദ്‌ഘാടനം ചെയ്‌തു. ടി.പി. അബ്ദുല്‍ കരീം വാരണാക്കര അധ്യക്ഷത വഹിച്ചു. പ്രഫ. എം. അബ്‌ദുറബ്ബ്‌ അന്‍സാരി സ്വാഗതം പറഞ്ഞു. പി. മുഹമ്മലി അന്‍സാരി മണ്ണാര്‍ക്കാട്‌, എൻ.കെ. സിദ്ദീഖ്‌ അന്‍സാരി താനാളൂർ, അബ്ദുറഹ്‌മാന്‍ അന്‍സാരി പറപ്പൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.