യുവതലമുറ സാഹിത്യോത്സവങ്ങളിൽ എത്തുന്നത് ശുഭസൂചന -സേതു പാലക്കാട് സാഹിത്യോത്സവത്തിന് കൊടിയിറങ്ങി പാലക്കാട്: യുവതലമുറ സാഹിത്യോത്സവങ്ങളിൽ എത്തുന്നത് ശുഭസൂചനയാണെന്ന് സാഹിത്യകാരൻ സേതു. പാലക്കാട് സാഹിത്യോത്സവത്തിെൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി സമ്പ്രദായത്തിൽ കേരളം ഉത്തരേന്ത്യയെ അനുകരിക്കുകയാണെന്നും ചിത്രകാരൻ അശാന്തെൻറ മരണത്തെ തുടർന്നുണ്ടായ സംഭവങ്ങൾ അതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാഹിത്യകാരൻ യു.കെ. കുമാരൻ അധ്യക്ഷത വഹിച്ചു. പി.എ. വാസുദേവൻ, സി. ഗണേഷ്, ഫൈസൽ അലിമുത്ത് തുടങ്ങിയവർ സംസാരിച്ചു. സംവിധായകൻ ശ്രീകുമാർ മേനോനുമായി സി. ഗണേഷ് സംവദിച്ചു. എം.ടി. വാസുദേവൻ നായർ നൽകിയ 'രണ്ടാമൂഴ'ത്തിെൻറ തിരക്കഥ ശ്രീകുമാർ മേനോൻ ആദ്യമായി പൊതുവേദിയിൽ പ്രദർശിപ്പിച്ചു. cap pg2 പാലക്കാട് സാഹിത്യോത്സവത്തിെൻറ സമാപന സമ്മേളനം സേതു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.