കണ്ണാടി (പാലക്കാട്): 40 ദിവസം പ്രായമായ ആൺകുഞ്ഞ് മരിച്ചു. കോയമ്പത്തൂർ സ്വദേശി വേലുചാമി-വസന്തകുമാരി ദമ്പതികളുടെ കുഞ്ഞാണ് ഞായറാഴ്ച ഉച്ചയോടെ ജില്ല ആശുപത്രിയിൽ മരിച്ചത്. കോയമ്പത്തൂർ ജില്ല ആശുപത്രിയിലായിരുന്നു കുഞ്ഞിെൻറ ജനനം. 25 ദിവസം മുമ്പാണ് കിണാശ്ശേരി തണ്ണീർപന്തലിലെ വസന്തകുമാരിയുടെ വീട്ടിലേക്ക് വന്നത്. ഞായറാഴ്ച ഉച്ചയോടെ അസ്വസ്ഥത പ്രകടിപ്പിച്ച കുഞ്ഞിനെ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒന്നരവർഷം മുമ്പാണ് വസന്തകുമാരിയെ വേലുച്ചാമി വിവാഹം കഴിച്ചത്. ജനനസമയത്തുതന്നെ കുഞ്ഞിന് വളർച്ച കുറവുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.