ചിറ്റൂർ: മൂലത്തറ റെഗുലേറ്ററിൽ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർഥിയെ കാണാതായി. ഈറോഡ് ഭവാനി സോമസുന്ദരപുരത്തിൽ ശിങ്കാരവേലുവിെൻറ മകൻ രമണനെയാണ് (18) കാണാതായത്. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. മണക്കടവ് വാനവരായർ അഗ്രികൾച്ചർ കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിയായ രമണൻ, സഹപാഠികളായ ഒമ്പത് വിദ്യാർഥികളോടൊപ്പം റെഗുലേറ്ററിെൻറ ഇടതുകര കനാലിനോട് ചേർന്ന് കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇടതുകര കനാൽ ഷട്ടറടച്ച് മീനാക്ഷിപുരം പൊലീസും ചിറ്റൂർ ഫയർഫോഴ്സും രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.