'മങ്കട ഗവ. കോളജിനും പുഴക്കാട്ടിരി ഐ.ടി.ഐക്കും കെട്ടിടം നിർമിക്കണം'

മങ്കട: െകാളത്തൂരിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മങ്കട ഗവ. കോളജ്, പരവക്കലിൽ വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഗവ. ഐ.ടി.ഐ എന്നിവക്ക് സ്വന്തം കെട്ടിടം നിർമിക്കണമെന്ന് എസ്.എഫ്.ഐ മങ്കട ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാർഥി റാലി പുഴക്കാട്ടിരി ടൗണിൽ സമാപിച്ചു. പൊതുയോഗം എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. ഷിയാഫ് അധ്യക്ഷത വഹിച്ചു. അജ്മൽ ഷർബാസ്, പി.കെ. ഫൈസൽ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം ഡി.വൈ.എഫ്.ഐ ജില്ല വൈസ് പ്രസിഡൻറ് എൻ. നിധീഷ് ഉദ്ഘാടനം ചെയ്തു. ഫായിസ്, ജീന, സർബാസ്, പി.കെ. ഫൈസൽ, പി. ശശികുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അജ്മൽ സർബാസ് (സെക്ര.), സനദ്, ഉദിത് (ജോ. സെക്ര.), ഷിയാഫ് (പ്രസി.), ശിവപ്രസാദ്, സൗഭാഗ്യ (വൈ. പ്രസി.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.