പൂർവ വിദ്യാർഥി കൂട്ടായ്മ രൂപവത്​കരിച്ചു

പുലാമന്തോൾ: പുലാമന്തോൾ എ.യു.പി സ്കൂളിൽ . ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി. വേലായുധൻ യോഗം ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥികളുടെ ആലോചന യോഗത്തിൽ പി.ടി.എ പ്രസിഡൻറ് ശംസുദ്ദീൻ സ്‌കൂളി​െൻറ നിലവിലെ അവസ്ഥ വിശദീകരിച്ചു. കുട്ടികളുടെ കുറവ് വലിയ പ്രയാസം സൃഷ്‌ടിക്കുന്നുണ്ട്. വിദ്യാർഥികളെ ആകർഷിക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകാനും ആവശ്യമായ ഇടപെടലുകൾ ബന്ധപെട്ടവരിൽനിന്നും നേടിയെടുക്കുന്നതിനും യോഗത്തിൽ തീരുമാനമായി. കുട്ടിശങ്കരൻ, പ്രധാനാധ്യാപകൻ ദാസൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.