വള്ളിക്കുന്ന്

: ചേലക്കോട് തെക്കയില്‍ ഭഗവതി ക്ഷേത്രത്തിന്റെ താലപ്പൊലി മഹോത്സവം നാളെ (വെള്ളി) നടക്കും. ക്ഷേത്ര ട്രസ്റ്റും ഉത്സവാഘോഷ കമ്മിറ്റിയും ചേര്‍ന്നാണ് ഉത്സവം നടത്തുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രം പുനര്‍ നിര്‍മ്മിച്ച് ശ്രീ പോര്‍ക്കലി ദേവീയെ മേക്കോട്ടയില്‍ നിന്നും ഉപാസിച്ചു കൊണ്ടുവന്നാണ് കുടിയിരുത്തിയത്. വളപട്ടണം പുഴയോരത്തെ കളരിവാതുക്കല്‍ ക്ഷേത്രത്തില്‍ നിന്നും ഭക്തനായ കരിപ്പാ കോവിലകത്തെ കേരള വര്‍മ്മ രാജ ഉപാസിച്ചു , പ്രസാദിപ്പിച്ചു നെറുംങ്കൈതക്കോട്ടയിലെ മച്ചകത്ത് കുടിയിരുത്തിയതാണ് ശ്രീ പോര്‍ക്കലി ദേവിയെ എന്നാണ് വിശ്വാസം. ദാരിക നിഗ്രഹം കഴിഞ്ഞ് കലിയടങ്ങാതെ വാളും ശിരസ്സും ഉയര്‍ത്തിപ്പിടിച്ച് വേതാളരൂപിയുടെ മുകളില്‍ അമര്‍ന്ന് നിന്ന് ശാന്ത സ്വരൂപയാക്കാന്‍ ഒരുങ്ങുന്ന ദേവീ സങ്കല്‍പ്പമാണ് ഇവിടെയുളളത്. നാല്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഉത്സവം നടക്കുന്നത്. സാധാരണ പൂജക്ക് പുറമെ രാവിലെ എട്ട് മണിക്ക് വേദ ജപവും ഉച്ചയ്ക്ക് മൂന്ന് മണിക്ക് പഞ്ചാരി മേളയും അഞ്ചിന് വിശേഷാല്‍ മഹാഗുരുതിയും ആറിന് ഇരട്ട തായമ്പകയും 12.30 ന് താലപ്പൊലി എഴുന്നള്ളത്തും ഉണ്ടാകും. ഇതിന് പുറമെ ക്ഷേത്ര പരിസരത്ത് രാവിലെ 11 ന് ശ്രീബാല ഭജന്‍സ് കോഴിക്കോട് അവതരിപ്പിക്കുന്ന ഭജനയും രാത്രി ഏഴ് മണിക്ക് സാംസ്‌കാരിക സമ്മേളനവും എട്ടിന് ചാവക്കാട് വല്ലഭട്ട കളരി സംഘത്തിന്റെ കളരിപ്പയറ്റ് പ്രദര്‍ശനവും ഉണ്ടായിരിക്കും. ഒന്‍പതിന് കാളിയമ്മന്‍ നൃത്ത നാടകവും അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.