പട്ടാമ്പി: 'കലിയടങ്ങാത്ത ഗാന്ധിഘാതകർ' എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ പട്ടാമ്പി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന പരേഡ് സംഘടിപ്പിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം ടി.കെ. നാരായണദാസ് ഉദ്ഘാടനം ചെയ്തു. ടി. ഷാജി അധ്യക്ഷത വഹിച്ചു. പി. ജ്യോതിഭാസ് മുഖ്യപ്രഭാഷണം നടത്തി. സി.പി.എം ഏരിയ സെക്രട്ടറി എൻ.പി. വിനയകുമാർ, ടി.വി. ഗിരീഷ്, പി.സി. വാസു, എം. ശങ്കരൻകുട്ടി, പി.എം. ഉഷ, പി.കെ. ജയശങ്കർ, പി.വി. രതീഷ്, എം. രാജൻ എന്നിവർ സംസാരിച്ചു. സുധീഷ് സ്വാഗതവും രാജേഷ് നന്ദിയും പറഞ്ഞു. ചിത്രം: mohptb 3 ഡി.വൈ.എഫ്.ഐ യുവജനപരേഡ് പെരുമുടിയൂരിൽ ടി.കെ. നാരായണദാസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.