മണ്ണാത്തികടവ് തടയണ നിര്‍മാണം ഉപേക്ഷിക്കണം ^-ചെര്‍പ്പുളശ്ശേരി നഗരസഭ

മണ്ണാത്തികടവ് തടയണ നിര്‍മാണം ഉപേക്ഷിക്കണം -ചെര്‍പ്പുളശ്ശേരി നഗരസഭ ചെര്‍പ്പുളശ്ശേരി: തൂതപ്പുഴക്ക് കുറുകെ മണ്ണാത്തി കടവിലെ തടയണ നിര്‍മാണം ഉപേക്ഷിക്കണമെന്ന് ചെര്‍പ്പുളശ്ശേരി നഗരസഭ ഏകകണ്ഠമായി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് പാര്‍ലമ​െൻററി പാര്‍ട്ടി നേതാവ് പി.പി. വിനോദ്കുമാറാണ് പ്രമേയം കൊണ്ടുവന്നത്. മനോജ് പിന്താങ്ങി. മണ്ണാത്തിക്കടവിലല്ല തടയണ വേണ്ടതെന്നും ചെര്‍പ്പുളശ്ശേരി നഗരസഭക്ക് അടക്കം മറ്റു പഞ്ചായത്തുകള്‍ക്ക് കൂടി കുടിവെള്ളം ലഭിക്കത്തക്ക വിധത്തില്‍ തൂത കാളികടവിലാണ് തടയണ ആവശ്യമെന്നും വിനോദ്കുമാര്‍ ചൂണ്ടിക്കാട്ടി. ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരും ഇതിനെ പിന്തുണച്ചു. അതോടെ ഏകകണ്ഠമായി പ്രമേയം പാസായി. കെ. ദാസന്‍, സി. ഹംസ എന്നിവരും സംസാരിച്ചു. കാളികടവില്‍ നഗരസഭ നിര്‍മിക്കുന്ന താല്‍ക്കാലിക തടയണയുടെ പ്രവൃത്തി പുരോഗമിക്കുകയാണെന്ന് നഗരസഭ അധ്യക്ഷ ശ്രീലജ വാഴക്കുന്നത്ത് അറിയിച്ചു. കൂടാതെ നെല്ലായയില്‍നിന്ന് ചെര്‍പ്പുളശ്ശേരിയിലേക്ക് വെള്ളമെത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പദ്ധതിക്ക് പണം നല്‍കാനും തീരുമാനിച്ചു. പ്ലാസ്റ്റിക് ശേഖരണം നഗരസഭ സ്ഥാപിച്ച സംവിധാനത്തിന് ഇലക്ട്രിക് കണക്ഷന്‍ ലഭിക്കുന്ന മുറക്ക് എല്ലാ മേഖലയിലേക്കും പ്ലാസ്റ്റിക് ശേഖരണം വ്യാപിപ്പിക്കാനും തീരുമാനിച്ചു. വൈസ് ചെയര്‍മാന്‍ കെ.കെ.എ. അസീസ് സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.