ആനക്കര: മേഴത്തൂര്‍ കിഴക്കേ കോടനാട് മണപ്പുള്ളിക്കാവ് താലപ്പൊലി ആഘോഷിച്ചു. രാവിലെ ഗണപതി ഹോമത്തോടെ തുടക്കമായി. ഉഷപൂജ, നവകം, പഞ്ചഗവ്യം, രക്ഷസിന് കുരുതി, നാഗപൂജ, കരിങ്കുട്ടി പൂജ, ഉച്ചപൂജ, മറ്റു വിശേഷാല്‍ പൂജാദികര്‍മങ്ങള്‍ എന്നിവയുണ്ടായി. ഉച്ചക്ക് രണ്ടരയോടെ മണപ്പുള്ളിക്കാവ് ദേവസ്വം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആനയുടെയും പഞ്ചവാദ്യത്തിെൻറയും അകമ്പടിയോടെ കിഴക്കേ കോടനാട് സെൻററില്‍നിന്ന് പൂരം എഴുന്നള്ളിപ്പ് നടന്നു. തുടര്‍ന്ന് വിവിധ ദേശക്കമ്മിറ്റികളുടെ നേതൃത്വത്തില്‍ തിറ, നാടന്‍കലാരൂപങ്ങള്‍ എന്നിവയോടെ കൊടിവരവുകളെത്തി. രാത്രി തായമ്പക നടന്നു. തുടര്‍ന്ന് വിവിധ കലപരിപാടികള്‍ എന്നിവയോടെ സമാപനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.