യുവാവിനെ മർദിച്ച് പണവും മൊബൈലും തട്ടിയ കേസിൽ പ്രതികൾ പിടിയിൽ

പാലക്കാട്: കോട്ടമൈതാനത്തിന് സമീപം നിൽക്കുകയായിരുന്ന യുവാവിനെ മർദിച്ച് കൈയിലുള്ള പണവും മൊബൈലും തട്ടിയെടുത്ത സംഭവത്തിൽ മൂന്നുപേർ പാലക്കാട് ടൗൺ സൗത്ത് പൊലീസി‍​െൻറ പിടിയിൽ. പാലക്കാട് കുന്നത്തൂർമേട് ചിറക്കാട് മാരിയമ്മൻ കോവിലിന് സമീപം താമസിക്കുന്ന ബൈജു എന്ന തങ്കരാജ് (28), കുന്നത്തൂർമേട് ചിറക്കാട് ആനപ്പുഴക്കൽ അഭിജിത്ത് (26) കുന്നത്തൂർമേട് ചിറക്കാട് കൃഷ്ണ നിവാസിൽ അജയ് (24) എന്നിവരെയാണ് ടൗൺ സൗത്ത് ക്രൈം സ്ക്വാഡ് പിടികൂടിയത്. ഏപ്രിൽ 17നാണ് കേസിനാസ്പദമായ സംഭവം. ബൈജു നിരവധി മോഷണക്കേസുകളിലും കഞ്ചാവ് കേസുകളിലും പ്രതിയാണ്. ഇയാൾ മനോരോഗം അഭിനയിച്ച് ചികിത്സതേടി ഡോക്ടറുടെ കുറിപ്പുമായി ഉയർന്ന ഡോസുള്ള മരുന്നുകൾ മെഡിക്കൽ ഷോപ്പിൽനിന്ന് വാങ്ങി കോളജ് വിദ്യാർഥികൾക്കും മറ്റും നൽകുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ പ്രതികൾ കഞ്ചാവിന് അടിമകളാണെന്നും പൊലീസ് പറഞ്ഞു. യുവാവിൽനിന്ന് തട്ടിയെടുത്ത മൊബൈൽ ഫോൺ കൊല്ലങ്കോട്ടുനിന്ന് കണ്ടെടുത്തു. പിടിച്ചുപറിക്ക് പോകാൻ ഉപയോഗിച്ച എൻഫീൽഡ് ബൈക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ടൗൺ സൗത്ത് സി.ഐ മനോജ് കുമാറി‍​െൻറ നേതൃത്വത്തിൽ സൗത്ത് എസ്.ഐ മുരളീധരൻ, എസ്.സി.പി.ഒ രമേശ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ സത്താർ, സി.എസ്. സാജിദ്, ഷാനോസ്, സജീഷ്, സുനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.