കുഴൽമന്ദം: ചുങ്കമന്ദത്തെ എസ്.ബി.ഐയുടെ എ.ടി.എമ്മിൽ മോഷണശ്രമം. ബുധനാഴ്ച രാത്രിയാണ് സംഭവം. യന്ത്രത്തിലെ കീപാഡിന് സമീപത്തെ അറ കുത്തിത്തുറന്ന് പണം മോഷ്ടിക്കാനുള്ള ശ്രമം നടന്നെങ്കിലും പണം നഷ്ടമായിട്ടില്ല. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കുഴൽമന്ദം പൊലീസ് കേസെടുത്തു. ദേശസാത്കൃത ബാങ്കുകളിലും എ.ടി.എം കൗണ്ടറുകളിലും സെക്യൂരിറ്റി ജീവനക്കാർ ഇല്ലാത്തത് മോഷണശ്രമത്തിന് വഴിയൊരുക്കുന്നു. എന്നാൽ, മറ്റു ബാങ്കുകളിൽ കാവൽക്കാരെ ഏർപ്പെടുത്തിയിട്ടുമുണ്ട്. പടം pg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.