നിലമ്പൂർ: പ്രളയക്കെടുതിയിൽ ക‍്യാമ്പുകളിലേക്ക് മാറ്റി പിന്നീട്ട് പുനരധിവാസം പ്രതിസന്ധിയിലായി എരഞ്ഞിമങ്ങാട് ദുരിതാശ്വാസ ക‍്യാമ്പിൽതന്നെ കഴിയുന്ന കുടുംബങ്ങളിലെ കുട്ടികളുടെ വിദ‍്യാഭ‍്യാസം അധികൃതർ ഉറപ്പാക്കി. ചാലിയാർ പഞ്ചായത്തിലെ ചെട്ടിയംപാറ, മതിൽമൂല കോളനിയിലെ 57 കുടുംബങ്ങളാണ് ഇവിടെ ക‍്യാമ്പിൽ കഴിയുന്നത്. വിവിധ സ്കൂളുകളിലായുള്ള 45 കുട്ടികളാണ് ഇവിടെ കഴിയുന്നത്. പെരുമ്പത്തൂർ എൽ.പി സ്കൂളിൽ 27, എരുമമുണ്ട നിർമല ഹയർ സെക്കൻഡറി സ്കൂളിൽ 13, ചുങ്കത്തറ മാർത്തോമ കോളജ് -ഒന്ന്, മമ്പാട് എം.ഇ.എസ് -ഒന്ന്, മറ്റ് പ്രഫഷനൽ കോളജുകളിൽ മൂന്നുപേർ എന്നിങ്ങനെയാണ് പഠിക്കുന്നത്. ക‍്യാമ്പിൽനിന്ന് ഇവിടേക്ക് കിലോമീറ്ററുകൾ യാത്രചെയ്യണം. ക‍്യാമ്പ് ചുമതലയിലുള്ളവർ സ്വകാര‍്യ ബസുടമകളുമായി ചർച്ച നടത്തി ഇവർക്ക് കൺെസഷൻ ഉറപ്പാക്കി. എന്നാൽ, പ്രഫഷനൽ കോളജുകളിലേക്ക് പോവുന്ന വിദ‍്യാർഥികൾക്ക് ചില ബസുകൾ കൺസെഷൻ നൽകാൻ മടിക്കുന്നുണ്ട്. സ്വകാര‍്യബസുടമകളുമായി ചർച്ച നടത്തി പരിഹാരം കാണുമെന്ന് ക‍്യാമ്പ് അധികൃതർ പറഞ്ഞു. ശേഷം ക‍്യാമ്പിലെ ചുമതലപ്പെട്ടവർ ബസുകളിൽ കയറ്റി കുട്ടികളെ സ്കൂളിലേക്ക് യാത്രയയക്കുകയാണ് ചെയ്യുന്നത്. പുസ്തകം മറ്റു പഠേനാപകരണങ്ങൾ എന്നിവയും ഉറപ്പാക്കിയിട്ടുണ്ട്. പടം: 4- എരഞ്ഞിമങ്ങാട് ദുരിതാശ്വാസ ക‍്യാമ്പിൽനിന്ന് അധികൃതരോടൊപ്പം സ്കൂളുകളിലേക്ക് ബസ് കയറാൻ പുറപ്പെടുന്ന കുട്ടികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.