എടക്കര: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചളിയും മണ്ണും അടിഞ്ഞുകൂടി മലിനമായ കിണറുകള്‍ വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. ചാലിയാര്‍ പഞ്ചായത്തിലെ നമ്പൂരിപൊട്ടിയിലെ കിണറുകളാണ് ചുങ്കത്തറ 'കൂട്ടം' വാട്സ്ആപ് കൂട്ടായ്മയിലെ അംഗങ്ങള്‍ ഉപയോഗ യോഗ്യമാക്കിയത്. ഇരുപതോളം യുവാക്കളുടെ നേതൃത്വത്തിലായിരുന്നു സന്നദ്ധ സേവനം. നിലമ്പൂര്‍ തഹസില്‍ദാര്‍ മുരളി, ചാലിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉസ്മാന്‍, ആരോഗ്യവകുപ്പിലെ സുരേഷ് കമ്മത്ത് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് നിര്‍ദേശം നല്‍കുകയും സേവനത്തില്‍ പങ്കെടുത്ത യുവാക്കളെ അഭിനന്ദിക്കുകയും ചെയ്തു. ഞായറാഴ്ച മതില്‍മൂല കോളനിയില്‍ തകര്‍ന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കാനുള്ള തീരുമാനത്തിലാണിവര്‍. ഹംസ കല്ലു, ഇണ്ണിമാന്‍, അസീസ്, സാദിഖ്, ഷമീര്‍, യഹ്യ, മാനു, റഷീദ് എന്നിവര്‍ നേതൃത്വം നല്‍കി. ദുരിതാശ്വാസ നിധി: പഞ്ചായത്ത് ഓഫിസില്‍ പണം സ്വീകരിക്കാന്‍ തുടങ്ങി എടക്കര: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പഞ്ചായത്ത് ഓഫിസുകള്‍വഴി പണം സ്വീകരിക്കുന്നത് എടക്കരയില്‍ തുടങ്ങി. പള്ളിപ്പടി പഴുവക്കളത്തില്‍ പി.എ. ബാബുവിെൻറ മകള്‍ സാന്ദ്ര റോസിെൻറ സമ്പാദ്യ കുടുക്കയില്‍ സ്വരൂപിച്ച പണം സ്വീകരിച്ചാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. പണം സ്വീകരിക്കാനുള്ള നിര്‍ദേശം പഞ്ചായത്തുകള്‍ക്ക് ബുധനാഴ്ച ലഭിച്ചിരുന്നു. ഫ്ലഡ് റിലീഫ് എന്ന പ്രത്യേക അക്കൗണ്ട് വഴി സ്വീകരിക്കുന്ന പണത്തിന് രസീതും നല്‍കുന്നുണ്ട്. സാന്ദ്ര റോസില്‍നിന്ന് പണം സ്വീകരിച്ച് രസീത് നല്‍കി പഞ്ചായത്ത് സെക്രട്ടറി ബാബുക്കുട്ടന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ആലീസ് അമ്പാട്ട്, പഞ്ചായത്ത് അംഗങ്ങളായ എം.കെ. ചന്ദ്രന്‍, പി. ഹുസൈന്‍, കെ. അബ്ദുല്‍ ഖാദര്‍, വി.ഇ.ഒ സാജു ഗോപിനാഥ്, ഹെഡ് ക്ലര്‍ക്ക് രാജന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ചിത്രവിവരണം: (30-edk-1) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സീകരിച്ച പണത്തിെൻറ രസീതി സെക്രട്ടറി ബാബുക്കുട്ടന്‍, പഴുവക്കളത്തില്‍ സാന്ദ്ര റോസിന് നല്‍കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.