പ്രളയം ബാക്കിവെച്ചത്​ വൻ കൃഷിനാശവും; വാഴകർഷകർ അങ്കലാപ്പിൽ

കാളികാവ്: പ്രളയക്കെടുതിമൂലം വാഴകർഷകർ വൻ പ്രതിസന്ധിയിലായി. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കാരണം ദിവസങ്ങളോളം വാഴകൾ വെള്ളത്തിനടിയിലായതാണ് കർഷകർ ദുരിതത്തിലാകാൻ കാരണം. ഓരോ പ്രദേശത്തും വലിയ തോതിലാണ് കൃഷിനശിച്ചത്. ഓണവിപണി ലക്ഷ്യംവെച്ച് ഇറക്കിയവയും അല്ലാത്തതുമായ ആയിരക്കണക്കിന് വാഴകളാണ് ഓരോ പ്രദേശത്തും നശിച്ചത്. മിക്കവരും പാട്ടത്തിനെടുത്ത സ്ഥലത്താണ് കൃഷിയിറക്കുന്നത്. കനത്ത മഴ, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രതിഭാസങ്ങൾ കാരണം എല്ലാവിധ കൃഷികളും നശിച്ചിരിക്കുകയാണ്. വാഴയാണ് കൂടുതലായി നശിച്ചത്. പരിയങ്ങാട് പുഴയിൽനിന്ന് വെള്ളം കുതിച്ചുപൊങ്ങിയതോടെ ആ ഭാഗത്തെ എല്ലാ കർഷകരുടെയും വാഴകൃഷി പൂർണമായും നശിച്ചു. പടം : മോരംപാടത്ത് വെള്ളപ്പൊക്കത്തെ തുടർന്ന് നശിച്ച വാഴകൃഷി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.