കൽക്കുണ്ട് സന്ദർശിച്ചു

കരുവാരകുണ്ട്: ഉരുൾപൊട്ടൽ വൻ നാശനഷ്ടം വിതച്ച കൽക്കുണ്ട് ചേരി, ആനത്താനം, കേരളാംകുണ്ട് പ്രദേശങ്ങൾ സി.പി.ഐ നേതൃസംഘം സന്ദർശിച്ചു. സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, ജില്ല എക്സി. അംഗം കെ. പ്രഭാകരൻ, ജില്ല കമ്മിറ്റി അംഗം എം.കെ. കബീർ, മണ്ഡലം സെക്രട്ടറി ഇ.പി. ബഷീർ, എ.ഐ.വൈ.എഫ് ഭാരവാഹികളായ ഷാനവാസ്, സുഹൈബ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. കർഷകർക്ക് അടിയന്തര സഹായമെത്തിക്കാൻ വകുപ്പുകളിൽ സമ്മർദം ചെലുത്തുമെന്ന് സത്യൻ മൊകേരി അറിയിച്ചു. കരുവാരകുണ്ട്: എ.പി. അനിൽകുമാർ എം.എൽ.എ കൽക്കുണ്ടിലെ ഉരുൾപൊട്ടിയ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. കേരളാംകുണ്ട് വെള്ളച്ചാട്ടം, മണലിയാംപാടം, കൽക്കുണ്ട് ചേരി, ആർത്തല എന്നിവിടങ്ങളിലെത്തിയ അദ്ദേഹം കർഷകരുമായി സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീന ജിൽസ്, വി. ഷബീറലി, പി. സൈനബ, എൻ. റുഖിയ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ടി. ഇംതിയാസ് ബാബു, എൻ.കെ. അബ്ദുൽ ഹമീദ് ഹാജി എന്നിവരും കൂടെയുണ്ടായിരുന്നു. കരുവാരകുണ്ട്: ഉരുൾപൊട്ടൽ മേഖല കർഷകസംഘം നേതാക്കൾ സന്ദർശിച്ചു. ജില്ല പ്രസിഡൻറ് സി. ദിവാകരൻ, വണ്ടൂർ ഏരിയ സെക്രട്ടറി ജെ. ക്ലീറ്റസ്, എം. മുഹമ്മദ് മാസ്റ്റർ, പി.കെ. മുഹമ്മദലി, ടിറ്റോ ജോസഫ്, പി. കുഞ്ഞാപ്പു ഹാജി, പി.കെ. സൈലേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.